ജോജു ജോര്‍ജും സംവിധായകന്‍ എ.കെ. സാജനും ആദ്യമായി ഒന്നിക്കുന്ന ഫാമിലി ത്രില്ലര്‍ 'പുലിമട'യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26 നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. സിനിമയുടെ പേരിലെ പുതുമ കൊണ്ടു തന്നെ ചിത്രം പ്രഖ്യാപിച്ച സമയം മുതലേ പുലിമട പ്രേക്ഷകര്‍ക്കിടയില്‍ ആകാംഷ നിറച്ചിരുന്നു. പോലീസ് കോണ്‍സ്റ്റബിള്‍ വിന്‍സന്റ് സ്‌കറിയയുടെ വിവാഹവും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളും, അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയുടെ ഇതിവൃത്തം. ഇരട്ട, നായാട്ട്, ജോസഫ് എന്നീ സിനിമകളിലൂടെ ശ്രദ്ധേയമായ പൊലീസ് കഥാപാത്രങ്ങളെ അവതരിപ്പിച്ച് പ്രേക്ഷക നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങിയ ജോജു ജോര്‍ജ് എന്ന നടന്റെ അഭിനയ മികവ് ഒരിക്കല്‍ക്കൂടി കണ്ടാസ്വദിക്കാന്‍ പോകുന്ന ചിത്രം ആയിരിക്കും പുലിമട.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും ആദ്യ 3 ഗാനങ്ങളും ഇതിനോടകം ശ്രദ്ധ നേടിയിരുന്നു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമണ്‍)എന്ന ചിത്രത്തിന്റെ ടാഗ് ലൈന്‍ തന്നെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാന്‍ ഇന്ത്യന്‍ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയില്‍ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്. മലയാളത്തില്‍ ഒരുപിടി വ്യത്യസ്ത സിനിമകള്‍ സമ്മാനിച്ച എഴുത്തുകാരനും സംവിധായകനായ എ.കെ. സാജന്‍ കഥ, തിരക്കഥ എഡിറ്റിങ് കൂടി ചെയ്യുന്ന ചിത്രമാണ് പുലിമട. ഇങ്ക് ലാബ് സിനിമാസിന്റേയും ലാന്‍ഡ് സിനിമാസിന്റേയും ബാനറുകളില്‍, രാജേഷ് ദാമോദരന്‍, സിജോ വടക്കന്‍ എന്നിവരാണ് പുലിമട നിര്‍മിക്കുന്നത്. പത്തു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു മറ്റൊരു സംവിധായകനായി ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ഒരു ഷെഡ്യൂളില്‍ തന്നെ 60 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ബിഗ് ബജറ്റ് ചിത്രമായ പുലിമടയില്‍ ബാലചന്ദ്രമേനോന്‍, ചെമ്പന്‍ വിനോദ്, ജോണി ആന്റണി, ജാഫര്‍ ഇടുക്കി, ജിയോ ബേബി,അബു സലിം, സോന നായര്‍, കൃഷ്ണ പ്രഭ, പൗളി വിത്സന്‍, ഷിബില തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സിനിമയുടെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ തന്നെ ശരിക്കും ഒരു പുലിമടയിലേക്ക് തന്നെയാവും ഈ ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോവുക. സംഗീതം ഇഷാന്‍ ദേവ്, പശ്ചാത്തല സംഗീതം അനില്‍ ജോണ്‍സന്‍,പ്രൊഡക്ഷന്‍ ഡിസൈനര്‍വിനീഷ് ബംഗ്ലാന്‍, എസ്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ വര്‍ക്കി ജോര്‍ജ്, പ്രൊഡക്ഷന്‍ കണ്ട്രളര്‍ രാജീവ് പെരുമ്പാവൂര്‍, ആര്‍ട്ട് ഡയറക്ടര്‍ ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് ഷാജിപുല്‍പ്പള്ളി, ഷമീര്‍ ശ്യാം, കൊസ്റ്റ്യൂം സുനില്‍ റഹ്മാന്‍, സ്‌റ്റെഫി സേവ്യര്‍, സൗണ്ട് ഡിസൈനിങ്-മിക്‌സിങ് സിനോയ് ജോസഫ്, ഗാനരചന റഫീക്ക് അഹമ്മദ.






