Sorry, you need to enable JavaScript to visit this website.

സൂക്ഷിക്കുക, കുട്ടികളെ കൊല്ലാന്‍ മോമോ ഗെയിം വരുന്നു 

ബ്ലൂവെയില്‍ ഗെയിം കളിച്ച് സൗദിയില്‍ 14കാരന്‍ മരിച്ചുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ലോകം മുഴുവന്‍ നിരവധി കുട്ടികളുടെ ജീവനെടുത്ത കൊലയാളി ഗെയിമാണ് ബ്ലൂവെയില്‍. കടുത്ത നടപടികളാണ് പല രാജ്യങ്ങളിലും ബ്ലൂവെയിലിനെതിരെ സ്വീകരിച്ചത്.പൂര്‍ണമായും തുടച്ചുനീക്കിയെന്ന് ആശ്വസിച്ചിരുന്നപ്പോഴാണ് ബ്ലൂവെയിലിനെ തളയ്ക്കാന്‍ ശ്രമിക്കുമ്പോള്‍ പുതിയ ഭാവത്തില്‍ മറ്റൊരു കൊലയാളി ഗെയിം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണെന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. മോമൊ എന്നാണ് പുതിയ കൊലയാളി ഗെയിമിന്റെ പേര്. വാട്‌സ് ആപ്പിലൂടെയാണ് ഗെയിം കുട്ടികള്‍ക്കിടയില്‍ പ്രചരിക്കുന്നത്. നിരവധി ആളുകള്‍ ഇതിനോടകം തന്നെ ഗെയിമിന്റെ ഇരകളായിട്ടുണ്ട്.  എല്ലാ ഭാഷകളും മോമൊയ്ക്ക് വഴങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജപ്പാനില്‍ നിന്നുള്ള ഫോണ്‍ നമ്പറില്‍ നിന്നാണ് സന്ദേശങ്ങള്‍ എത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. രൂപത്തിലും ഭാവത്തിലും കുട്ടികളെ പേടിപ്പിക്കുകയാണ് മോമൊ. ഒരു അന്യഗ്രഹജീവിയുടേത് പോലെ തോന്നിപ്പിക്കുന്ന രൂപമാണ് മോമൊയ്ക്കുള്ളത്. കണ്ണുകള്‍ പുറത്തേയ്ക്ക് തള്ളി നീളം കൂടിയ ചുണ്ടുകളുമൊക്കെയുള്ള വികൃതരൂപം.  നിരവധി ആളുകളാണ് മോമൊ കളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്. ജാപ്പനീസ് ചിത്രകാരനായ മിദോരി ഹയാഷിയുടെ ഒരു ചിത്രവുമായി മോമൊയ്ക്ക് സാമ്യമുണ്ട്.  നിങ്ങളെ കുറിച്ച് എനിക്ക് എല്ലാം അറിയാം എന്നാണ് മോമൊയുടെ ആദ്യ സന്ദേശം. പിന്നീട് കളിയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നു. തുടരാന്‍ തയ്യാറായില്ലെങ്കില്‍ മോമൊ ഭീഷണി തുടങ്ങും. നേരത്തെ ഇരയായവര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ ചിത്രങ്ങള്‍ അയച്ചുകൊടുക്കും. മോമൊയുടെ പേടിപ്പെടുത്തുന്ന രൂപം കുട്ടികളില്‍ ഭീതിയുണ്ടാക്കുമെന്നും നിഷേധാത്മക നിലപാടുകളുണ്ടാക്കുമെന്നും മനശാസ്ത്രവിദഗ്ധര്‍ പറയുന്നു. കുട്ടികള്‍ ക്രമേണ സ്വയം മുറിവുകളുണ്ടാക്കി വേദനിപ്പിക്കുകയും ജീവനൊടുക്കുകയും ചെയ്യുന്ന അസ്ഥയിലേക്ക് പോകുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട. 


 

Latest News