Sorry, you need to enable JavaScript to visit this website.

ശ്രദ്ധ വേണം, കത്തയച്ചതിൽ തെറ്റില്ല; സമസ്തയെയും ലീഗിനെയും രണ്ടു വഴിക്കാക്കാൻ ശ്രമമുണ്ടെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂർ

മലപ്പുറം / കോഴിക്കോട് - സമസ്തയിലെ 21 നേതാക്കൾ മുസ്‌ലിം ലീഗ് നേതൃത്വത്തിന് കത്തയച്ച കാര്യം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും കത്തയച്ചതിൽ തെറ്റില്ലെന്നും സമസ്ത നേതാവും പണ്ഡിതനും വാഗ്മിയുമായ അബ്ദുസ്സമദ് പൂക്കോട്ടൂർ പറഞ്ഞു. 
 താൻ കത്ത് നല്കിയിട്ടില്ല. കത്തിൽ ഒപ്പിടാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങളോടായി പ്രതികരിച്ചു. ലീഗ് നേതൃത്വത്തിന് സമസ്തയുടെ പോഷക സംഘടനകൾ കത്തയച്ചതിൽ തെറ്റൊന്നുമില്ല. ഇപ്പോഴത്തെ പ്രശ്‌നം നേതാക്കൾ ചർച്ച ചെയ്യും. ലീഗും സമസ്തയും തമ്മിലുള്ള ബന്ധം വഷളാക്കാനാകില്ല. ഏല്ലാ വിഷയങ്ങളും രമ്യമായി പരിഹരിക്കും. രണ്ടും രണ്ട് വഴിക്കാക്കാൻ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം ലീഗ്-സമസ്ത ബന്ധം തകർക്കലും തെരഞ്ഞെടുപ്പുമാണ്. ഏതു പ്രസ്താവന ആരു നടത്തിയാലും നല്ല ശ്രദ്ധ വേണം. ഭരിക്കുന്ന സർക്കാരുമായി സഹകരിച്ചു പോവുകയെന്നതാണ് സമസ്തയുടെ നയമെന്ന് പ്രസ്ഥാനത്തിന്റെ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ തന്നെ വിശദീകരിച്ചിട്ടുണ്ടെന്നും പി.എം.എ സലാമിന്റെ പ്രസ്താവനക്ക് ജിഫ്രി തങ്ങൾ മറുപടി നല്കിയതോടെ വിവാദം അവസാനിച്ചുവെന്നും ചോദ്യങ്ങളോടായി അദ്ദേഹം വ്യക്തമാക്കി.
 തട്ടം വിവാദത്തിൽ സമസ്ത പ്രതികരിക്കാതിരുന്ന പശ്ചാത്തലത്തിൽ 'മുഖ്യമന്ത്രി പിണറായി വിജയന്റെ ഫോൺകോൾ ലഭിച്ചാൽ എല്ലാമായി എന്ന് കരുതുന്നവർ സമുദായത്തിലുണ്ടെന്ന്' സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പേര് പറയാതെ ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ സലാം നടത്തിയ പരാമർശമാണ് സമസ്തയിലെ 21 നേതാക്കളെ പ്രതിഷേധ കത്തയക്കാൻ പ്രേരിപ്പിച്ചത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

  'മലപ്പുറത്തെ പെണ്ണുങ്ങൾ തട്ടം ധരിക്കാത്തത് സി.പി.എമ്മിന്റെ നേട്ടമാണെന്ന' നിലയിലുള്ള വിവാദ പ്രസ്താവനയ്ക്കിടെയാണ് പി.എം.എ സലാമിന്റെ വാക്കുകൾ അനവസരത്തിൽ സമസ്തയ്ക്കു കൊണ്ടത്. നാസ്തിക സമ്മേളനത്തിലെ സി.പി.എം നേതാവിന്റെ വിവാദ 'തട്ടം' പരാമർശം സി.പി.എം സംസ്ഥാന സെക്രട്ടറി തന്നെ തള്ളിപ്പറഞ്ഞ് തിരുത്തിയത് രാഷ്ട്രീയ ആയുധമാക്കാൻ മുസ്‌ലിം ലീഗും വിവിധ സംഘടനകളും ശ്രമിക്കുന്നതിനിടെയാണ് ലീഗിന് സ്വന്തം വോട്ടുബാങ്കായ സമസ്തയിൽനിന്നു തന്നെ അപ്രതീക്ഷിത പ്രതിഷേധച്ചൂട് അറിയേണ്ടി വന്നത്.
 പ്രശ്‌നം തണുപ്പിക്കാൻ ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞിലാക്കുട്ടിയും സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും സമസ്തയുമായി മികച്ച രീതിയിലുള്ള ഇടപെടൽ നടത്തിവരുന്നതായാണ് വിവരം. എന്നാൽ ലീഗുമായുള്ള സമസ്തയുടെ അകലം മുതലെടുക്കാൻ തന്ത്രം മെനയുകയാണ് സി.പി.എമ്മും സംസ്ഥാന സർക്കാറും.

Latest News