ചെന്നൈ- സംഭവ കഥകളെ ആസ്പദമാക്കി റാം അരുണ്‍ കാസ്‌ട്രോ രചനയും സംവിധാനവും നിര്‍വഹിച്ച 'ഹര്‍ക്കാരാ' ഒ ടി ടി പ്ലാറ്റ് ഫോമുകളായ ആമസോണ്‍ പ്രൈമിലും ആഹായിലും സ്ട്രീമിംഗ് തുടങ്ങി. ഇന്ത്യയിലെ ആദ്യത്തെ തപാല്‍കാരനിലൂടെ രണ്ടു കാലഘട്ടങ്ങളിലൂടെയാണ് കഥ പറയുന്നത്.
1880കളിലും 2000 ആണ്ടുകളിലുമായി നൂറ്റാണ്ടുകളുടെ ഇടവേളയില്‍ നടന്ന സംഭവങ്ങളുടെ ദൃഷ്യാവിഷ്‌ക്കാരമാണ് ഹര്‍കാര. കാളി വെങ്കട്ട്, റാം അരുണ്‍ കാസ്‌ട്രോ, ഗൗതമി ചൗധരി, ജയ പ്രകാക്ഷ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഫിലിപ്. ആര്‍. സുന്ദര്‍, ലോകേഷ് ഇളങ്കോവന്‍ എന്നിവരാണ് ഛായഗ്രഹണം. റാം ഷങ്കര്‍, സ്റ്റണ്ട് റണ്‍ രവി എന്നിവരാണ് ഹര്‍കാരാ അണിയറ സാങ്കേതിക വിദഗ്ധര്‍.






