അബുദാബി- യു.എ.ഇ സോക്കർ കടപ്പുറം സംഘടിപ്പിച്ച കെ.പി.എൽ ഫുട്‌ബോൾ ടൂർണമെന്റിൽ ഗ്രാമവേദി അഞ്ചങ്ങാടി ജേതാക്കളായി. കെ.പി.എൽ സീസൺ-1 ദുബായ് അൽ ഖുസൈസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച പ്രൊട്ടക്ട്‌ടോൾ ഗ്രൂപ്പ് ഓഫ് കമ്പനി നൽകുന്ന വിന്നേഴ്‌സ് ട്രോഫിക്കും മാർവെൽ അഡ്വർടൈസിംഗ് നൽകുന്ന റണ്ണേഴ്‌സ് ട്രോഫിക്കും വേണ്ടിയുള്ള ഒന്നാമത് ഫുട്‌ബോൾ ടൂർണമെന്റിലാണ് ഗ്രാമവേദി അഞ്ചങ്ങാടി ടീം ജേതാക്കളായത്.
ഫൈനൽ മത്സരത്തിൽ വൈ.എം.എ കടപ്പുറത്തിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഗ്രാമവേദി പരാജയപ്പെടുത്തിയത്. എ.സി.സി വട്ടേക്കാട് മൂന്നാം സ്ഥാനം നേടി. കടപ്പുറം പഞ്ചായത്തിൽ നിന്നുള്ള 12 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. വിജയികൾക്കുള്ള ട്രോഫികൾ പ്രൊട്ടക്ട്‌ടോൾ ഗ്രൂപ്പ് പ്രതിനിധികളായ അസീം പി.സി, നിസാം എന്നിവർ സമ്മാനിച്ചു. അൽ ഖുസൈസ് സൂപ്പർ ഇലവൻ സ്‌റ്റേഡിയത്തിൽ ആരംഭിച്ച ടൂർണമെന്റ് നെല്ലറ ഗ്രൂപ്പ് സി.ഇ.ഒ ഷംസുദ്ധീൻ, ഇത്തിഹാദ് ഫുട്‌ബോൾ ക്ലബ് അറക്കൽ ഖമറുദ്ധീൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.
പവിത്രൻ, തൗഫീഖ് പി.വി, അലി കെ.എസ്, ഡോ.കോയ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ടൂർണമെന്റിനു സോക്കർ കടപ്പുറം പ്രതിനിധികളായ നൗഫൽ പുത്തൻപുരയിൽ, ഗസാലി അഞ്ചങ്ങാടി, ഷറഫ് സി.കെ, റിഷം, ഫൈസൽ കടവിൽ, ഷാഫി അഞ്ചങ്ങാടി, നിമ്‌നാസ് എന്നിവർ നേതൃത്വം നൽകി. സുതുത്യർഹ സേവനത്തിന് മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനർഹനായ തൃശൂർ സ്‌പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്‌പെക്ടർ ഇ.ഷാജു കുമാറിനെ എം.എസ്.എസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
സംസ്ഥാന സെക്രട്ടറി ടി.എസ് നിസാമുദ്ദീൻ ഉപഹാര സമർപ്പണം നടത്തി. ജില്ലാ പ്രസിഡന്റ് അഡ്വ. കെ.എസ്.എ ബഷീർ അധ്യക്ഷത വഹിച്ചു. എം.പി ബഷീർ, നൗഷാദ് തെക്കുംപുറം, ഹക്കീം ഇംബാറക്ക്, ഹാരിസ് കെ.മുഹമ്മദ്, നൗഷാദ് അഹമ്മു, എ.വി.മുഹമ്മദ് അഷ്‌റഫ്, ഷെരീഫ് പുളിക്കൽ, ടി.വി അഷ്‌റഫ്, ആർ.എം കബീർ എന്നിവർ സംസാരിച്ചു.






