തെലുങ്ക് നടനുമായി പ്രണയം... നടി അനുപമ പരമേശ്വരന്‍ വിവാഹത്തിനൊരുങ്ങുന്നു?

തമിഴിലെ പ്രമുഖ നടി തൃഷയുടെ വിവാഹം സംബന്ധിച്ച വാര്‍ത്തകള്‍ക്ക് പിന്നാലെ നടി അനുപമ പരമേശ്വരന്റെ വിവാഹ വാര്‍ത്തയാണ് സിനിമാ ലോകത്തുനിന്ന് പുറത്തുവരുന്നത്. തെലുങ്കിലെ പ്രമുഖ നടനായ രാം പോത്തിനേനിയും അനുപമയും  പ്രണയത്തിലാണെന്നും ഇരുവരും ഉടന്‍ വിവാഹം ചെയ്യുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ചില സിനിമകളില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയിലാണ് താരങ്ങള്‍ തമ്മില്‍ പ്രണയത്തിലായതെന്നും വിവാഹിതരാകാന്‍ കുടുംബത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നുമായിരുന്നു ചില തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
എന്നാല്‍ ഈ വാര്‍ത്ത നിഷേധിക്കുകയാണ് നടിയുടെ മാതാവ്. ഇന്ത്യന്‍ ക്രിക്കറ്റ് താരം ജസ്പ്രീത് ബുംറയുമായി നടി പ്രണയത്തിലാണെന്നും നേരത്തെ ഗോസിപ്പുണ്ടായിരുന്നു. ഇതിനുപിന്നാലെ തങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണെന്ന് അനുപമ പ്രതികരിച്ചു. അതോടെ ആ ഗോസിപ്പ് അവസാനിക്കുകയായിരുന്നു.

 

Latest News