ആർട്‌സ് ആന്റ് വെൽനസ് സൊസൈറ്റി ഫിറ്റ്‌നസ് പ്രോഗ്രാമിന് ഉജ്വല തുടക്കം

ആർട്‌സ് ആന്റ് വെൽനസ് സൊസൈറ്റി ഫിറ്റ്‌നസ് പ്രോഗ്രാം ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ ഖത്തർ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യുന്നു.

ദോഹ- ആർട്‌സ് ആന്റ് വെൽനസ് സൊസൈറ്റിയുടെ ഫിറ്റ്‌നസ് പ്രോഗ്രാമിന് അൽ അറബ് സ്‌റ്റേഡിയത്തിൽ തുടക്കമായി. പ്രവാസികളുടെ ശാരീരിക, മാനസിക ആരോഗ്യത്തിനും വികാസത്തിനുമുള്ള പരിപാടികൾ സൗജന്യമായി നൽകുക എന്ന ഉദ്ദേശ്യത്തോടെ രൂപീകരിച്ച സംഘടനയാണ് ആർട്‌സ് ആന്റ് വെൽനസ് സൊസൈറ്റി. 
സംഘടനയുടെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ഖത്തറിലെ ഇന്ത്യൻ സമൂഹത്തിനു വേണ്ടി സൗജന്യ ഫിറ്റനസ്സ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുകയാണ്. തുടക്കത്തിൽ ആഴ്ചയിൽ രണ്ടു ദിവസം പ്രശസ്തരായ പരിശീലകരെ ലഭ്യമാക്കിയാണ് ഫ്റ്റിനസ്സ് പ്രോഗ്രാം നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം അൽ അറബ് സ്‌റ്റേഡിയത്തിലെ ഫുട്‌ബോൾ ഗ്രൗണ്ടിൽ വെച്ച് ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ നിർവഹിച്ചു. പ്രവാസികളുടെ ശാരീരിക ആരോഗ്യമെന്നത് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ട സമയത്ത് തന്നെ ഇതുപോലൊരു ഫിറ്റ്‌നസ് പ്രോഗ്രാമുമായി മുന്നോട്ട് വന്ന ആർട്‌സ് ആന്റ് വെൽനസ് സൊസൈറ്റി അദ്ദേഹം പ്രശംസിച്ചു.
 ആർട്‌സ് ആന്റ് വെൽനസ് സൊസൈറ്റി രക്ഷാധികരിയും ഐ.സി.സി അംഗവു അഡ്വ. ജാഫർ ഖാൻ, ഐ.സി.ബി എഫ് അംഗം അബ്ദു റൗഫ്  കൊണ്ടോട്ടി, കൾച്ചറൽ ഫോറം പ്രസിഡന്റ് മനീഷ് എ.സി.ഐ.എസ്ജ. സി ജനറൽ സെക്രട്ടറി നിഹാദ് അലി, ഖത്തർ ഇന്ത്യൻ മീഡിയ ഫോറം വൈസ് പ്രസിഡന്റ് സാദിഖ് ചെന്നാടൻ, കൾച്ചറൽ ഫോറം വൈസ് പ്രസിഡന്റ് മുഹമ്മദ് റാഫി, ചീഫ് പാട്രോൺ സഫീർ റഹ്മാൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രസിഡന്റ് സദീർ അലി അധ്യക്ഷത വഹഹിച്ചു.
ആർട്‌സ് ആന്റ് വെൽനസ് സൊസൈറ്റി വൈസ് പ്രസിഡന്റ് താസീൻ അമീൻ, സാബിഖ് എന്നിവരുടെ നേതൃത്വത്തിൽ, പരിശീലകരായ ഷഫീഖ് മുഹമ്മദ്, ജാസിം ഖലീഫ എന്നിവർ പരിശീലന ക്ലാസുകൾ നൽകി. യോഗത്തിൽ ഹഫീസുല്ല കെ.വി. സ്വാഗതവും ജനറൽ സെക്രട്ടറിൽ സാലിഖ് അടിപ്പാട്ട് നന്ദിയും പറഞ്ഞു. അടുത്ത ബുധനാഴ്ച വൈകുന്നേരം എട്ടു മണി മുതൽ തുടങ്ങുന്ന തുടർ പരിശീലനത്തിന് ഖത്തറിലെ പ്രവാസി സമൂഹം പരമാവധി ഉപയോപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

Tags

Latest News