ദോഹ- ഖത്തർ മലയാളികളായ വോളിബോൾ കളിക്കാരുടെ കൂട്ടായ്മ മാമൂറ വോളി ഫ്രന്റ്‌സിന്റെ ലോഗോയും ജഴ്‌സിയും കൾച്ചറൽ ഫോറം ഹാളിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു.
ജഴ്‌സി പ്രകാശനം ഇന്ത്യൻ സ്‌പോർട്‌സ് സെന്റർ ജനറൽ സെക്രട്ടറി നിഹാദ് അലി ടീം മാനേജർ അൻസാരി ഇഖ്ബാലിന് നൽകിയും, ലോഗോ പ്രകാശനം കൾച്ചറൽ ഫോറം പ്രസിഡന്റ് മുനീഷ്. എ.സി, ടീം ക്യാപ്റ്റൻ ഉബൈദിന് നൽകിയും നിർവഹിച്ചു.
ലോഗോ ഡിസൈനർ മജീദ് നാദാപുരം പങ്കെടുത്തു. മുഹമ്മദ് റാഫി പെരിങ്ങത്തൂർ അദ്യക്ഷത വഹിച്ച ചടങ്ങിൽ സുബൈർ. സി.പി നന്ദി പറഞ്ഞു. മിത്‌സുബിഷി മോട്ടോർ മുഖ്യ പ്രായോജകർ ആയിരുന്നു. പരിപാടിക്ക് മധു കാഞ്ഞങ്ങാട്, മജീദ് ആപ്പറ്റ, മുഹമ്മദ് ഒഞ്ചിയം, ആസിഫ് കുറ്റിയാടി, നഹാസ്, അഷ്‌റഫ്, അബ്ദുൽ കരീം എന്നിവർ നേതൃത്വം നൽകി.






