പേര് മറച്ചുവെച്ച് വിവാഹം കഴിച്ചു, പിന്നെ മതംമാറാന്‍ നിര്‍ബന്ധിച്ചു, ഭര്‍ത്താവിന് ജീവപര്യന്തം ശിക്ഷ

ന്യൂദല്‍ഹി- ദേശീയ ഷൂട്ടിംഗ് താരമായിരുന്ന താര സഹ്‌ദേവിനെ വിവാഹത്തിന് പിന്നാലെ മതംമാറാന്‍ നിര്‍ബന്ധിച്ചെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവുശിക്ഷ. താരയുടെ ഭര്‍ത്താവായിരുന്ന രഞ്ജിത് കോലി എന്ന റഖീബുള്‍ ഹസന്‍ ഖാനെയാണ് പ്രത്യേക സി.ബി.ഐ കോടതി ശിക്ഷിച്ചത്. റഖീബുളിന്റെ മാതാവ് കൗസര്‍ റാണിയെ പത്തുവര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചു. കേസിലെ മറ്റൊരു പ്രതിയായ ഹൈക്കോടതി മുന്‍ രജിസ്ട്രാര്‍ മുഷ്താഖ് അഹമ്മദിനെ ഗൂഢാലോചനാക്കുറ്റത്തിന് 15 വര്‍ഷത്തെ തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്.
യഥാര്‍ഥ പേരും വിവരങ്ങളും മറച്ചുവെച്ചാണ് റഖീബുള്‍ ഹസന്‍ തന്നെ വിവാഹം കഴിച്ചതെന്നായിരുന്നു താരയുടെ ആരോപണം. വിവാഹത്തിന് ശേഷമാണ് ഭര്‍ത്താവിന്റെ യഥാര്‍ഥ പേര് റഖീബുള്‍ ഹസന്‍ ഖാന്‍ എന്നാണെന്ന് തിരിച്ചറിഞ്ഞത്. മാത്രമല്ല, വിവാഹശേഷം ഭര്‍ത്താവിന്റെ മതം സ്വീകരിക്കാനായി തന്നെ നിര്‍ബന്ധിച്ചെന്നും ഇതിന്റെ പേരില്‍ ഒരുമാസത്തോളം ഉപദ്രവിച്ചെന്നും താരയുടെ പരാതിയില്‍ ആരോപിച്ചിരുന്നു.
വിവാഹത്തിന് പിന്നാലെ ഉപദ്രവിച്ചെന്നും മതം മാറാന്‍ നിര്‍ബന്ധിച്ചെന്നുമുള്ള താര സഹ്‌ദേവിന്റെ പരാതിയിലാണ് സി.ബി.ഐ കേസെടുത്തിരുന്നത്. 2017 ഓഗസ്റ്റില്‍ താരയുടെ ഭര്‍ത്താവായിരുന്ന റഖീബുള്‍ ഹസന്‍ ഖാനെ ഡല്‍ഹി പോലീസിന്റെ സഹായത്തോടെ റാഞ്ചി പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

Latest News