ലൈവ് പരീക്ഷണം പാളി; വിഷപ്പുക ശ്വസിച്ച് തളര്‍ന്ന് യുട്യൂബര്‍

വാഷിംഗ്ടണ്‍- എലിഫന്റ് ടൂത്ത് പേസ്റ്റ് ഉണ്ടാക്കാനുള്ള ശ്രമത്തില്‍ ശ്വാസം കിട്ടാതായി പ്രശസ്ത അമേരിക്കന്‍ യൂട്യൂബര്‍ ഐഷോസ്പീഡ്. ലൈവ് സ്ട്രീമിങ് വിഡിയോകളിലൂടെ പ്രശസ്തനാണ് 18കാരനായ ഡാറെന്‍ വാട്ട്കിന്‍. ഇയാളെ സ്പീഡ് എന്നും ഐഷോ സ്പീഡ് എന്നുമാണ് സോഷ്യല്‍മീഡിയ ലോകം വിളിക്കുന്നത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള ഐഷോ സ്പീഡ് മുമ്പും ഇത്തരം അമളികളില്‍ ചെന്നു കുടുങ്ങിയിട്ടുണ്ട്.
തന്റെ കിടപ്പു മുറിയിലിരുന്നാണ് സ്പീഡ് 'എലിഫന്റ് ടൂത്ത്‌പേസ്റ്റ്' പരീക്ഷണം നടത്തിയത്. പരീക്ഷണം പാളിയതോടെ മുറില്‍ പുക നിറഞ്ഞു. മുറിയില്‍ നിന്നും യൂട്യൂബറും കാമറമാനും ഓടി രക്ഷപ്പെടുകയായിരുന്നു. വിഷപ്പുക ശ്വസിച്ച് അവശനായ സ്പീഡിന് ആരോഗ്യപ്രവര്‍ത്തകരെത്തി വൈദ്യ സഹായം ഉറപ്പാക്കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

പൊട്ടാസ്യം അയഡൈഡ് അല്ലെങ്കില്‍ യീസ്റ്റും ചൊറുചൂടുവെള്ളവും ഹൈഡ്രജന്‍ പെറോക്‌സൈഡും ഉപയോഗിച്ച് വലിയ പത പോലെ ഉണ്ടാക്കുന്നതാണ് എലിഫന്റ് ടൂത്ത് പേസ്റ്റ്. ഹൈഡ്രജന്‍ പെറോക്‌സൈഡിന്റെ സാന്ദ്രത അനുസരിച്ചാണ് പ്രതിപ്രവര്‍ത്തനം വേഗത്തിലാകുന്നത്. വലിയ തോതില്‍ പത നുരഞ്ഞു പൊങ്ങുന്നതിനാലാണ് ഇതിനെ എലിഫന്റ് ടൂത്ത്‌പേസ്റ്റ് എന്ന് വിളിക്കുന്നത്.
സയന്‍സ് ലാബുകളിലുമൊക്കെ ഈ പരീക്ഷണം നടത്താറുണ്ട്. കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ട ഒന്നാണിത്. എന്നാല്‍ പരീക്ഷണം പാളിയാല്‍ വലിയ അപകടത്തിനും സാധ്യതയുണ്ട്.
എലിഫന്റ് ടൂത്ത്‌പേസ്റ്റ്'പരീക്ഷണം പരീക്ഷണം കരുതിയ പോലെ വിജയിച്ചില്ലെന്നു മാത്രമല്ല, കിടപ്പുമുറിയും വീടും നിറയെ വിഷപ്പുക വ്യാപിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
'എന്താണ് സംഭവിക്കുന്നത്? ഇത് പ്രവര്‍ത്തിക്കുന്നുണ്ടോ? എന്റെ ദൈവമേ, എനിക്ക് ശ്വസിക്കാന്‍ കഴിയുന്നില്ല,' എന്നും സ്പീഡ് വീഡിയോയില്‍ പറയുന്നുണ്ട്. ഫയര്‍ അലാറം മുഴങ്ങുന്നതും വീഡിയോയ്ക്ക് അകത്ത് കേള്‍ക്കാം. റൂമിനകത്ത് പുക നിറഞ്ഞതോടെ ഐഷോ സ്പീഡും സുഹൃത്തും റൂമില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

 

Latest News