പൊറോട്ടയും ബീഫും കടം നല്‍കിയില്ല, ഭക്ഷണസാധനങ്ങളില്‍ മണ്ണുവാരിയിട്ട പ്രതി പിടിയില്‍

കൊല്ലം-പൊറോട്ടയും ബീഫ് കറിയും കടം നല്‍കാത്തതിനെ തുടര്‍ന്ന് ഭക്ഷണ സാധനങ്ങളില്‍ മണ്ണു വാരിയിട്ടു. പൊരീക്കല്‍ സ്വദേശികളായ രാധ മകന്‍ തങ്കപ്പന്‍ എന്നിവര്‍ നടത്തുന്ന എഴുകോണ്‍ പരുത്തുംപാറയിലെ അക്ഷര ഹോട്ടലിലാണ് സംഭവം. പ്രതി പരുത്തുംപാറ സ്വദേശി അനന്തുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഹോട്ടലില്‍ എത്തിയ  അനന്തു, പൊറോട്ടയും ബീഫും കടം നല്‍കാന്‍ ആവശ്യപ്പെട്ടു. കടയുടമയായ തങ്കപ്പന്‍ കടം നല്‍കാന്‍ സാധിക്കില്ലെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് അനന്തു അക്രമാസക്തനായത്.
പ്രദേശത്തെ വ്യാപാരികള്‍ സംഭവം സ്‌റ്റേഷനില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് എഴുകോണ്‍ പോലീസ് സ്ഥലത്തെത്തിയത്. കട ഉടമയുടെ പരാതിയില്‍ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്  അനന്തുവെന്ന് പോലീസ് പറഞ്ഞു.

 

Latest News