Sorry, you need to enable JavaScript to visit this website.

തീർന്നിട്ടും തീരാത്ത ഗ്യാന്‍വാപി മസ്ജിദ് സർവേ; വീണ്ടും നാലാഴ്ച സമയം ചോദിച്ച് പുരാവസ്തു വകുപ്പ്

വാരണാസി-ഉത്തര്‍പ്രദേശിലെ ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തിലെ ശാസ്ത്രീയ സര്‍വേ പൂര്‍ത്തിയാക്കുന്നതിനും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ  നാലാഴ്ച കൂടി സമയം ആവശ്യപ്പെട്ടു. നേരത്തെ അനുവദിച്ച സമയം ഒക്ടോബര്‍ ആറിന് അവസാനിക്കുന്ന പശ്ചാത്തലത്തിലാണ്  എഎസ്‌ഐ വാരണാസി ജില്ലാ ജഡ്ജിയുടെ കോടതിയില്‍ പുതിയ അപേക്ഷ നല്‍കിയത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


 മസ്ജിദ് സമുച്ചയത്തില്‍ സര്‍വേ നടത്തി കോടതിയില്‍ റിപ്പോര്‍ട്ട്  സമര്‍പ്പിക്കാന്‍ ഒക്ടോബര്‍ ആറിനു ശേഷം നാലാഴ്ച കൂടി സമയം അനുവദിക്കണമെന്ന് വാരാണസി ജില്ലാ കോടതിയോട് ആവശ്യപ്പെട്ടിരിക്കയാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ സ്റ്റാന്‍ഡിംഗ് സര്‍ക്കാര്‍ അഭിഭാഷകന്‍ അമിത് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. എഎസ്‌ഐക്ക് വേണ്ടിയുള്ള അപേക്ഷയുടെ പകര്‍പ്പ് ലഭിച്ചതായി ഗ്യാന്‍വാപി മസ്ജിദ് പരിപാലിക്കുന്ന അഞ്ചുമന്‍ ഇന്‍തസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ അഖ്‌ലാഖ് അഹ്മദ് സ്ഥിരീകരിച്ചു.
ശാസ്ത്രീയ പരിശോധനയും സര്‍വേയും പൂര്‍ത്തിയാക്കാന്‍ സെപ്തംബര്‍ എട്ടിനാണ് വാരണാസി ജില്ലാ ജഡ്ജിയുടെ കോടതി എഎസ്‌ഐക്ക് നാലാഴ്ച കൂടി സമയം അനുവദിച്ചിരുന്നത്. ഒക്ടോബര്‍ ആറിനകം സര്‍വേ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എഎസ്‌ഐയോട് കോടതി ഉത്തരവിട്ടിരുന്നു. അന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എട്ടാഴ്ച കൂടി സമയം വേണമെന്ന എഎസ്‌ഐയുടെ ഹരജിയിലായിരുന്നു ജില്ലാ ജഡ്ജി അജയ് കൃഷ്ണ വിശ്വേശയുടെ ഉത്തരവ്.

 

Latest News