കാബൂളില്‍ ഇന്ത്യന്‍ യുവാവ് ഉള്‍പ്പെടെ മൂന്ന് വിദേശികളെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി വധിച്ചു

കാബൂള്‍- അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഒരു രാജ്യാന്തര പാചക കമ്പനിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനേയും മറ്റു വിദേശികളേയും ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടി വച്ചു കൊന്നു. മലേഷ്യ, മസിഡോണിയ എന്നീ രാജ്യക്കാരാണ് മറ്റു രണ്ടു പേര്‍. രാജ്യാന്തര കാറ്ററിങ് കമ്പനിയായ സൊഡെക്‌സോയുടെ കാബൂളിലെ കാന്റീനില്‍ പാചകക്കാരായിരുന്നു ഇവര്‍. കാബൂള്‍ നഗരത്തിന്റെ പ്രാന്ത പ്രദേശമായ പുലെ ചര്‍ഖിയില്‍ നിന്നാണ് ഇവരെ തട്ടിക്കൊണ്ടു പോയത്. കാബൂള്‍ പ്രവിശ്യയിലെ തെക്കന്‍ ജില്ലയായ മുസ്സാഹിയില്‍ നിര്‍ത്തിയിട്ട ഒരു കാറിനുള്ളില്‍ നിന്നാണ് മൃതദേഹങ്ങള്‍ ലഭിച്ചതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇരില്‍ നിന്ന് ലഭിച്ച ഐഡിന്റിറ്റി കാര്‍ഡില്‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. കൊല്ലപ്പെട്ട മലേഷ്യന്‍ പൗരന് 67ഉം, ഇന്ത്യക്കാരന് 39ഉം മസിഡോണിയക്കാരന് 37ഉം വയസ്സാണ് പ്രായം. 


 

Latest News