പുനലൂരിന് സമീപം ആസിഡ് ടാങ്കറിൽ ചോർച്ച; ഗതാഗതം വഴിതിരിച്ചു വിട്ടു

കൊല്ലം - കൊല്ലം പുനലൂരിന് സമീപം ആസിഡ് ടാങ്കറിൽ ചോർച്ച കണ്ടെത്തി. കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോർച്ചയുണ്ടായത്. കൊല്ലം തിരുമംഗലം ദേശീയപാതയിൽ പുനലൂരിന് സമീപം വെള്ളിമലയിൽ ബുധാനാഴ്ച രാത്രി ഒൻപത് മണിയോടെയാണ് സംഭവം. 
 അഗ്നിശമനസേന സ്ഥലത്തെത്തിയെങ്കിലും ചേർച്ച പരിഹരിക്കാൻ വിദഗ്ധർ എത്തേണ്ടതുണ്ടെന്നാണ് പ്രാഥമികമായ വിവരം. ചോർച്ച പരിഹരിക്കാൻ തമിഴ്‌നാട്ടിലെ രാജാപാളയത്ത് നിന്ന് ടെക്‌നീഷ്യർ സംഭവസ്ഥലത്തേക്ക് പുറപ്പെട്ടതായാണ് വിവരം. നിലവിൽ ദേശീയപാതയിലൂടെ പോകുന്ന വാഹനങ്ങൾ പുനലൂർ വഴി തിരിച്ചുവിട്ടതായി പോലീസ് പറഞ്ഞു. ചേർച്ചയുണ്ടായ സ്ഥലത്ത് അസഹമ്യമായ ഗന്ധമുണ്ടായതായി അനുഭവസ്ഥർ പറഞ്ഞു.

Latest News