കുവൈത്തില്‍ റെയഡ് തുടരുന്നു; രണ്ടു മാസത്തിനിടെ 7685 പേരെ നാടുകടത്തി

കുവൈത്ത് സിറ്റി- കവൈത്തില്‍ എല്ലാ ഗവര്‍ണറേറ്റുകളിലും അനിധികൃത താമസക്കാരേയും നിയമലംഘകരേയും പിടികൂടാന്‍ പരിശോധന തുടരുന്നു.
കഴിഞ്ഞ രണ്ട് മാസത്തിനിടെ തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച 7,685 പേരെ ആഭ്യന്തര മന്ത്രാലയം നാടുകടത്തി.
സെപ്റ്റംബര്‍ മാസത്തില്‍ 3,837 വ്യക്തികളെയും ഓഗസ്റ്റില്‍ 3,848 പേരെയുമാണ് നാടു കടത്തിയത്.
റസിഡന്‍സി നിയമം ലംഘിക്കുന്നവര്‍ക്കെതിരെയുള്ള സുരക്ഷാ റെയ്ഡുകള്‍ എല്ലാ ഗവര്‍ണറേറ്റുകളിലും തുടരുകയാണ്. കേസുകളില്‍ തീര്‍പ്പുകല്‍പിക്കാനിരിക്കെ ഒളിച്ചോടിയ തൊഴിലാളികളെ പാര്‍പ്പിക്കരുതെന്ന് പൗരന്മാരോടും വിദേശികളോടും അധികൃതര്‍ അഭ്യര്‍ഥിച്ചു.

 

Latest News