Sorry, you need to enable JavaScript to visit this website.

കുവൈത്തില്‍ അറസ്റ്റിലായ 34 ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് മോചനം

കുവൈറ്റ് സിറ്റി- കുവൈത്തിലെ പ്രശസ്ത ക്ലിനിക്കില്‍ നടന്ന സുരക്ഷാ റെയ്ഡില്‍ പിടിയിലായ ഇന്ത്യന്‍ നഴ്‌സുമാരടക്കമുള്ള അറുപതോളം തൊഴിലാളികളെ മോചിപ്പിച്ചു.  23 ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞവര്‍ക്കാണ് മോചനം. ഇവരില്‍ 34 ഇന്ത്യക്കാരും ഉള്‍പ്പെടുന്നു, പലരും കഴിഞ്ഞ മൂന്നു നാലു  വര്‍ഷമായി ഇവിടെ ജോലി ചെയ്യുന്നവരാണ്.

ഉന്നത അധികൃതരുടെ ഇടപെടലിനെ തുടര്‍ന്നാണ് മോചനം സാധ്യമായതെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ഉന്നത ഉദ്യോഗസ്ഥരെ കണ്ട് ഇക്കാര്യം ബോധിപ്പിച്ചിരുന്നു. അറസ്റ്റിലായവരില്‍ നവജാത ശിശുക്കളുടെ അമ്മമാരും ഉള്‍പ്പെട്ടിരുന്നു.
കഴിഞ്ഞ മാസം 12നാണ് കുവൈത്ത് സിറ്റിയിലെ സ്വകാര്യ ക്ലിനിക്കില്‍ സുരക്ഷാ പരിശോധനയ്ക്കിടെ 34 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 60 പ്രവാസികള്‍ പിടിയിലായത്. ഇവര്‍ ഈ സ്ഥാപനത്തില്‍ നിയമപരമായി ജോലി ചെയ്യുന്നവരാണെന്നാണ് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ പറയുന്നത്.
നേരത്തെ ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി മുരളീധരനും ഇന്ത്യക്കാരുടെ മോചനത്തിനായി ഇടപെട്ടെങ്കിലും നടപടിയുണ്ടായിരുന്നില്ല.

 

Latest News