പാലക്കാട് നഗരമധ്യത്തിൽ മൂന്നുനില കെട്ടിടം തകർന്നുവീണു

പാലക്കാട്- നഗരമധ്യത്തിൽ മൂന്നുനില കെട്ടിടം തകർന്നുവീണു. കാലപ്പഴക്കമേറിയ കെട്ടിടമാണ് തകർന്നുവീണത്.പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റിന് സമീപമുള്ള കെട്ടിടമാണ് തകർന്നത്. അറ്റകുറ്റപണിക്കിടെ കെട്ടിടത്തിന്റെ തൂൺ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിനകത്തുണ്ടായിരുന്ന ആറുപേരെ രക്ഷപ്പെടുത്തി. കൂടുതൽ പേർ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി. പോലീസും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കെട്ടിടത്തിനകത്ത് അഞ്ചു പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിലവില്‍ പുറത്തെടുത്തവരുടെ പരിക്ക് സാരമുള്ളതല്ല. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. 

 

Latest News