ദ പ്രീസ്റ്റിന്റെ സംവിധായകന്‍ ജോഫിന്‍ പുതിയ ചിത്രത്തിന് നായികയെ തേടുന്നു

മമ്മൂട്ടി നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം 'ദ് പ്രീസ്റ്റി'നുശേഷം അടുത്ത ചിത്രവുമായി സംവിധായകന്‍ ജോഫിന്‍ ടി. ചാക്കോ. എണ്‍പതുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ത്രില്ലറാണ് ജോഫിന്റെ ഇത്തവണത്തെ പ്രൊജക്റ്റ്. താരനിര്‍ണയം നടന്നുവരുന്ന സിനിമയില്‍ നായികയാന്‍ ഒരവസരം. താല്‍പര്യമുള്ള കുട്ടികള്‍ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് അഞ്ച് ചിത്രങ്ങള്‍ അയക്കണം. പ്രായപരിധി പതിനാറു മുതല്‍ 23 വയസ്സുവരെ. ഒക്ടോബര്‍ 30 വരെ ചിത്രങ്ങള്‍ അയയ്ക്കാം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഉടന്‍ പുറത്തുവിടും.
കോവിഡിനെ തുടര്‍ന്ന് വന്‍ നഷ്ടത്തെ അഭിമുഖീകരിച്ച കേരളത്തിലെ സിനിമ, തിയറ്റര്‍ മേഖലയ്ക്ക് പുത്തനുണര്‍വ് നല്‍കിയ സിനിമയായിരുന്നു ജോഫിന്റെ സംവിധാനത്തില്‍ പുറത്തുവന്ന പ്രീസ്റ്റ്. മമ്മൂട്ടിയുടെ വൈദിക വേഷമായിരുന്നു ചിത്രത്തിന്റെ പ്രത്യേകത. ചിത്രം അന്‍പതു കോടി ക്ലബ്ബില്‍ ഇടം പിടിക്കുകയും ചെയ്തു. മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ടായിരുന്നു. നിഖില വിമല്‍, ബേബി മോണിക്ക, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ആന്റോ ജോസഫ്, ബി. ഉണ്ണികൃഷ്ണന്‍, വി.എന്‍. ബാബു എന്നിവര്‍ ചേര്‍ന്നായിരുന്നു നിര്‍മാണം.

 

Latest News