Sorry, you need to enable JavaScript to visit this website.

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്: മലയാളി ഡ്രൈവർക്ക് 34 കോടി രൂപ ഗ്രാൻഡ് സമ്മാനം

അബുദാബി- ബിഗ് ടിക്കറ്റിന്റെ 256ാം സീരീസ് നറുക്കെടുപ്പിൽ മലയാളി ഡ്രൈവർക്ക് 15 ദശലക്ഷം ദിർഹം (34 കോടിയോളം രൂപ) സമ്മാനം. ഖത്തറിൽ ജോലി ചെയ്യുന്ന മുജീബ് തെക്കേമാട്ടേരിക്കാണ് ഗ്രാൻഡ് സമ്മാനം ലഭിച്ചത്.
98801 എന്ന ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. കഴിഞ്ഞ 8 വർഷമായി ബാങ്ക് ഓഡിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മുജീബ് 12 സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റെടുത്തത്. കഴിഞ്ഞ 2 വർഷമായി സംഘം എല്ലാ മാസവും ടിക്കറ്റെടുക്കാറുണ്ടെന്നും ഈ വലിയ തുക തങ്ങളുടെ ജീവിതം തന്നെ മാറ്റിമറിക്കുമെന്നും മുജീബ് പറഞ്ഞു. 
കുറച്ച് പ്രാരാബ്ധങ്ങളുണ്ട്. അതെല്ലാം ആദ്യം തീർക്കണമെന്ന് മുജീബും സുഹൃത്തുക്കളും പറഞ്ഞു. എല്ലാവരുമായി കൂടിയാലോചിച്ച് പണം എന്തു ചെയ്യണമെന്ന് തീരുമാനിക്കും.
ഇന്നലെ രാത്രി തന്നെ നടന്ന മറ്റു നറുക്കെടുപ്പുകളിൽ 7 ഇന്ത്യക്കാർക്ക് കൂടി സമ്മാനം ലഭിച്ചു.

English Summary: Abu Dhabi Big Ticket Draw: Malayali Driver Wins Rs 34 Crore Grand Prize

Latest News