കലാതൽപരയായ ഷീബയാണ് അനിലിന്റെ പത്‌നി. അഡയാർ കലാക്ഷേത്രത്തിൽ ഭരതനാട്യം കോഴ്‌സിനു പഠിക്കുന്ന പാർവതി, പ്രശസ്ത ബോഡി ബിൽഡർ ലക്ഷ്മൺ എന്നിവരാണ് മക്കൾ.
ഹരീഷ് കണാരനോടൊപ്പം ഹാസ്യാഭിനയവും മിമിക്രിയുമായി രംഗത്ത്് വന്ന കോഴിക്കോട്ടുകാരനായ മറ്റൊരു കലാകാരനാണ് അനിൽ ബേബി. ജിദ്ദയിലെ സിഫ് ഫുട്‌ബോൾ ടൂർണമെന്റിന്റെ കിക്കോഫിന് അനിൽബേബിയും അതിഥിയായിരുന്നു. ഇരുവരും ചേർന്ന് അവതരിപ്പിച്ച ഹാസ്യാഭിനയം ജിദ്ദ വസീരിയയിലെ അൽതാവൂൻ സ്റ്റേഡിയത്തിലെ ഫുട്‌ബോൾ പ്രേമികളെ ചിരിപ്പിച്ചു. കെ.എസ്.എൻ രാജ് എന്ന സുഹൃത്തിനോടൊപ്പം മിമിക്രി ആരംഭിച്ച അനിൽ കുമാർ എന്ന അനിൽ ബേബി, ഹരീഷ് കണാരനുമൊത്ത് നിരവിധി വേദികൾ പങ്കിട്ടിട്ടുണ്ട്. റാമി പ്രൊഡക്ഷൻസിന്റെ 'പോക്കർക്കാന്റെ അൽക്കുത്ത്' ആണ് അനിൽ ബേബിയെ പ്രസിദ്ധനാക്കിയത്.
കൊച്ചിൻ ഗിന്നസിന്റെ ബാനറിലും അനിൽ തിളങ്ങി. സിദ്ദീഖ്-നൗഷാദ് അണിയിച്ചൊരുക്കിയ, സൈജു കുറുപ്പ് നായകനായി അഭിനയിച്ച 'പൊറാട്ടുനാടകം' എന്ന ചിത്രത്തിൽ അനിൽ ബേബി നല്ല വേഷം ചെയ്തിട്ടുണ്ട്.
സൗദി പ്രവാസിയും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ നിർമിച്ച് ഇ.എം. അഷ്‌റഫ് സംവിധാനം ചെയ്ത ഉരു എന്ന പടത്തിൽ അസൈൻ എന്ന കഥാപാത്രത്തെയാണ് അനിൽ ജീവസ്സുറ്റതാക്കിയത്. അവരുടെ തന്നെ 'എ.ഐ മോണിക്ക' എന്ന ഉടനെ പുറത്തിറങ്ങുന്ന ചിത്രത്തിലും അനിൽ ബേബി അഭിനയിക്കുന്നുണ്ട്. അനൂപ് മേനോന്റെ വരാൽ എന്ന ചിത്രമാണ് അനിലിന് ബ്രേയ്ക്ക് നൽകിയത്. ഇതിനകം പതിനഞ്ച് ചിത്രങ്ങളിലഭിനയിച്ച അനിൽ മികച്ച ഗായകനുമാണ്.
ആർ.ടി.ഒ ഓഫീസിലെ തമാശകളും അഴിമതിയുമെല്ലാം ചിത്രീകരിക്കുന്ന പരിപാടിയിലൂടെ സഹൃദയ ശ്രദ്ധ പിടിച്ചുപറ്റിയ അനിൽ ബേബി, മനോജ് ഓസ്‌കറുമൊത്താണ് ഈ രംഗത്ത്് ആദ്യമായി ചുവടുറപ്പിച്ചത്.
അഭിനയത്തോടുള്ള അഭിനിവേശം, കോഴിക്കോട് അരക്കിണർ സ്വദേശിയായ അനിലിന്റെ ജന്മസിദ്ധമായ കഴിവ് പുറത്തു കൊണ്ടുവന്നു. കലാതൽപരയായ ഷീബയാണ് അനിലിന്റെ പത്‌നി. അഡയാർ കലാക്ഷേത്രത്തിൽ ഭരതനാട്യം കോഴ്‌സിനു പഠിക്കുന്ന പാർവതി, പ്രശസ്ത ബോഡി ബിൽഡർ ലക്ഷ്മൺ എന്നിവരാണ് മക്കൾ. - ജിദ്ദയിലെ സഹൃദയരോട് ഞാനും ഹരീഷും അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. നന്ദി, ജിദ്ദ പ്രവാസികളുടെ സ്‌നേഹാദരങ്ങൾക്ക്... വളരെ ഹ്രസ്വമായിരുന്നെങ്കിലും ജിദ്ദയിലെ രണ്ട് നാളത്തെ അനുഭവം മറക്കാനാവില്ല -അനിൽ ബേബി പറഞ്ഞു.