ഹൈദരാബാദില്‍ ഇറങ്ങിയ ജസീറ വിമാനത്തിന് തീപിടിച്ചു; ദുരന്തം ഒഴിവായി

ഹൈദരാബാദ്- കുവൈത്തില്‍ നിന്നും ഹൈദരാബാദ് രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ജസീറ എയര്‍വേയ്‌സ് വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. ടാക്‌സിവേയിലൂടെ നീങ്ങുന്നതിനിടെയാണ് സാങ്കേതിക തരാറിനെ തുടര്‍ന്ന് എഞ്ചിന് തീപിടിച്ചത്. ഉടന്‍ പൈലറ്റ് എഞ്ചിന്‍ ഓഫ് ചെയ്ത് ടാക്‌സിവേയില്‍ തന്നെ വിമാനം നിര്‍ത്തുകയും അപ്പോഴേക്കും അഗ്നിശമന സേനയെത്തി തീയണക്കുകയും ചെയ്തു. എഞ്ചിന്‍ ഓഫ് ചെയതതോടെയാണ് ദുരന്തം വഴിമാറിയത്. വ്യാഴാഴ്ച പുലര്‍ച്ചെ 1.30നാണ് സംഭവം. വിമാനത്തിലുണ്ടായിരുന്ന 145 യാത്രക്കാരും സുരക്ഷിതരായി പുറത്തിറങ്ങി. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. കുവൈത്ത് ആസ്ഥാനമായി ബജറ്റ് വിമാനക്കമ്പനിയായ ജസീറ എയര്‍വേയ്‌സ് കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയിലേക്ക് സര്‍വീസ് ആരംഭിച്ചത്.
 

Latest News