സ്‌കൂട്ടറിൽ പിക്കപ്പ് വാനിടിച്ച് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം; മാതാവിന് ഗുരുതര പരുക്ക്    

കണ്ണൂർ - മാതാവിനൊപ്പം സ്‌കൂട്ടറിൽ പോകവെ പിക്കപ്പ് വാൻ ഇടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം. കണ്ണൂർ ചാവശ്ശേരിയിൽ ചൊവ്വാഴ്ച്ച വൈകീട്ട് മൂന്നോടെയായിരുന്നു അപകടം. ചാവശ്ശേരിപറമ്പ് സ്വദേശി പി.കെ മുബഷിറയുടെ മകൻ ഐസിൻ ആദമാണ് മരിച്ചത്. സ്‌കൂട്ടർ ഓടിച്ച കുഞ്ഞിന്റെ മാതാവ്  മുബഷീറ(23)യെ ഗുരുതരമായ പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

Latest News