Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

നീതിക്കുവേണ്ടി വീണ്ടും വീണ്ടും മുട്ടി, ഒടുവില്‍ സഞ്ജീവ് ഭട്ടിന് മൂന്നുലക്ഷം രൂപ പിഴ

ന്യൂദല്‍ഹി- മുന്‍ ഐപിഎസ് ഓഫിസര്‍ സഞ്ജീവ് ഭട്ടിന് മൂന്നുലക്ഷം രൂപ പിഴ ചുമത്തി സുപ്രീംകോടതി.  വിചാരണ കോടതിക്കെതിരെ ആവര്‍ത്തിച്ച് ഹരജികള്‍ നല്‍കിയതിനെ തുടര്‍ന്നാണ് സുപ്രീംകോടതിയുടെ നടപടി. ഭട്ടിന്റെ മൂന്ന് ഹരജികളും സുപ്രീംകോടതി തള്ളി.
ജസ്റ്റിസുമാരായ വിക്രം നാഥ്, രാജേഷ് ബിന്ദല്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. മൂന്നു ഹരജികളിലും ഓരോ ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്. പിഴ തുക ഗുജറാത്ത് ഹൈക്കോടതി അഭിഭാഷക ക്ഷേമനിധിയിലേക്ക് അടയ്ക്കണം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


നിലവിലെ ജഡ്ജി പക്ഷപാതപരമായി പെരുമാറുന്നതിനാല്‍, മുതിര്‍ന്ന അഡീഷനല്‍ സെഷന്‍സ് ജഡ്ജി ബനസ്‌കന്തയുടെ കോടതിയിലേക്ക് വിചാരണ മാറ്റണമെന്ന് ആവശ്യപ്പെടുന്നതാണ് ഹരജികളിലൊന്ന്. വിചാരണ കോടതി നടപടികള്‍ ഓഡിയോ,വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ അനുവദിക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് രണ്ടാമത്തെ ഹരജി നല്‍കിയത്. കേസില്‍ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കണം എന്നാവശ്യപ്പെട്ടായിരുന്നു മൂന്നാമത്തെ ഹരജി.
എത്ര തവണ നിങ്ങള്‍ സുപ്രീംകോടതിയെ സമീപിച്ചിണ്ടെന്നും ഒരു ഡസന്‍ തണവയെങ്കിലും വന്നിട്ടുണ്ടാകുമെന്നാണ് ജസ്റ്റിസ് വിക്രം നാഥ് സഞ്ജീവ് പറഞ്ഞത്. മുതിര്‍ന്ന അഭിഭാഷകനായ ദേവദത്ത് കാമത്താണ് ഭട്ടിന് വേണ്ടി ഹാജരായത്.
2018 സെപ്റ്റംബര്‍ അഞ്ചിനാണ് മയക്കുമരുന്നു കൈവശം വെച്ചതിന് അറസ്റ്റ് ചെയ്തയളുടെ കസ്റ്റഡി മരണക്കേസില്‍ സഞ്ജിവ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.
ഗുജറാത്ത് വംശഹത്യയില്‍ ഭരണകൂടത്തിന്റെ ഒത്താശ തുറന്നുകാട്ടുന്നതില്‍ മുന്നിലുണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു സഞ്ജീവ് ഭട്ട്. ഇദ്ദേഹത്തൊടപ്പം രംഗത്തുവന്നിരുന്നു ആര്‍ ബി ശ്രീകുമാറിനേയും ടീസ്റ്റ സെത്തല്‍വാദിനേയും  ഭരണകൂടം പലതവണ് വേട്ടയാടുകയും ചെയ്തു. 

രണ്ടര പതിറ്റാണ്ടിന് മുമ്പുള്ള മയക്ക് മരുന്ന് കേസിലാണ് സഞ്ജീവ് ഭട്ടിനെ ജയിലിലടച്ചിരുന്നത്.  ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് വ്യാജ തെളിവുണ്ടാക്കിയെന്ന് ആരോപിച്ച് ജയിലിലെത്തി വീണ്ടും അറസ്റ്റ് ചെയ്തു.

 

 

 

Latest News