പോലീസ് കാര്യമായി ശ്രമിച്ചു, 1.30 ലക്ഷം രൂപയുടെ തത്തയെ ഉടമക്ക് തിരികെ കിട്ടി

ഹൈദരാബാദ്-പോലീസ് കാര്യമായി തന്നെ ശ്രമിച്ചതിനെ തുടര്‍ന്ന്1.30 ലക്ഷം രൂപ വിലമതിക്കുന്ന തത്തയെ ഉടമക്ക് വീണ്ടുകിട്ടി.
 നാലു മാസം പ്രായയാ ഗാല എന്ന തത്തയെ സെപ്റ്റംബര്‍ 22നാണ് കാണാതായത്. റോസ് ബ്രെസ്റ്റഡ് കോക്കറ്റൂസ് എന്നറിയപ്പെടുന്ന
 ഓസ്‌ട്രേലിയന്‍  തത്തയാണിത്.  റോഡ് നമ്പര്‍ 44 സ്വദേശി നരേന്ദ്രചാരി മൈരു എന്നയാള്‍ സെപ്റ്റംബര്‍ 22ന് തത്തയെ കാണാതായതായി പോലീസില്‍ പരാതി നല്‍കി.
 1.30 ലക്ഷം രൂപ നല്‍കിയാണ് ഇദ്ദേഹം തത്തയെ സ്വന്തമാക്കിയിരുന്നത്.  

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


അന്വേഷണത്തിന്റെ ഭാഗമായി തത്തയുടെ ചിത്രം പ്രദേശത്ത് പക്ഷികളേയും വളര്‍ത്തു മൃഗങ്ങളേയും വില്‍ക്കുന്നവര്‍ക്ക് പോലീസ് കൈമാറി. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗാലയെ എരഗദ്ദയിലെ ഒരു വ്യക്തിക്ക് 30,000 രൂപയ്ക്ക് വിറ്റതായി കണ്ടെത്തി.
വാങ്ങിയ ആള്‍ ഈ തത്തയെ വില്‍ക്കുന്നതിന് വാട്‌സ്ആപ്പില്‍ പരസ്യം നല്‍കി.  70000 രൂപയാണ് ആവശ്യപ്പെട്ടിരുന്നതെന്ന് ന്യൂസ്മീറ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ജൂബിലി ഹില്‍സിലെ പ്രാദേശിക പെറ്റ് ഷോപ്പിന്റെ മാനേജറാണ് തത്ത എവിടെയുണ്ടെന്ന് പോലീസില്‍ വിവരം നല്‍കിയത്. ഉടന്‍ തന്നെ പോലീസുകാര്‍ തത്തയെ രക്ഷപ്പെടുത്തി ഉടമ മൈരുവിനു തിരികെ നല്‍കി.

 

Latest News