Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചൈനീസ് ഫണ്ട്: ന്യൂസ് ക്ലിക്ക് എഡിറ്ററെ കസ്റ്റഡിയിലെടുത്ത് പോലീസ്; വിമർശിച്ച് ഇന്ത്യ മുന്നണിയും മാധ്യമ സംഘടനകളും

ന്യൂഡൽഹി - ചൈനീസ് ഫണ്ട് ആരോപണവുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുരകായസ്തയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യാനായി പുരകായസ്തയെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ ഓഫീസിലേക്ക് കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കസ്റ്റഡിയിലെടുത്തത്. ചാനലിനെതിരെ യു.എ.പി.എ ആക്ട് പ്രകാരമാണ് കേസെടുത്തിട്ടുളളത്.
 ചൈനീസ് ബന്ധം ആരോപിച്ച് ന്യൂസ് ക്ലിക്കിലെ മാധ്യമ പ്രവർത്തകർ താമസിക്കുന്ന മുപ്പതോളം സ്ഥലങ്ങളിൽ ഇന്ന് രാവിലെ ഡൽഹി പോലീസ് സ്‌പെഷ്യൽ സെൽ റെയ്ഡ് നടത്തി ലാപ്‌ടോപ്, മൊബൈൽ ഫോൺ, ഹാർഡ് ഡിസ്‌ക് അടക്കമുള്ളവ പിടിച്ചെടുത്തിട്ടുണ്ട്. മൂന്ന് വർഷത്തിനിടെ 38.05 കോടി രൂപയുടെ വിദേശ ഫണ്ട് തട്ടിപ്പ് നടത്തിയെന്നാണ് ന്യൂസ് ക്ലിക്കിനെതിരെയുള്ള ഇ.ഡി കേസ്. ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ന്യൂസ് ക്ലിക്ക് ഈ ഫണ്ട് ഉപയോഗിച്ചിരുന്നതെന്നും ഇ.ഡി ആരോപിച്ചു.
 അതിനിടെ, പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മാധ്യമ സംഘടനകളും പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ മുന്നണിയും രംഗത്തെത്തി. എൻ.എ.ജെ, ഡി.യു.ജെ, കെ.യു.ഡബ്ല്യു.ജെ ഡൽഹി ഘടകം എന്നീ സംഘടനകളാണ് വിമർശമുയർത്തിയത്. മാധ്യമ പ്രവർത്തകരുടെ വസതിയിലെ റെയ്ഡ് മാധ്യമസ്വാതന്ത്ര്യം ഇല്ലാതാക്കാനുള്ള കേന്ദ്ര നടപടിയുടെ ഭാഗമാണ്. രാഷ്ട്രീയ അജണ്ടയുടെ ഭാഗമായി കേന്ദ്രം മാധ്യമ പ്രവർത്തകരെ വേട്ടയാടുന്നുവെന്നും സംഘടനകൾ കുറ്റപ്പെടുത്തി.
കേന്ദ്ര സർക്കാർ മാധ്യമങ്ങളെ ബോധപൂർവം അടിച്ചമർത്തുകയാണെന്ന് ഇന്ത്യ മുന്നണി ആരോപിച്ചു. സത്യം പറയുന്ന മാധ്യമ സ്ഥാപനങ്ങളുടെയും മാധ്യമപ്രവർത്തകരുടെയും ശബ്ദം ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നടപടിയെന്നും ഇന്ത്യ മുന്നണി ആരോപിച്ചു.

Latest News