ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെയും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും വീട്ടില്‍ റെയ്ഡ്

ഫയല്‍ ചിത്രം

ന്യൂദല്‍ഹി - ന്യൂസ് ക്ലിക്ക് ഓണ്‍ലൈന്‍ പോര്‍ട്ടിലിന്റെ വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട് ദല്‍ഹിയില്‍ മാധ്യമ പ്രവര്‍ത്തകരുടെയും സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും വീടുകളില്‍ ദല്‍ഹി പോലീസ് റെയഡ് നടത്തി. യെച്ചൂരിയ്ക്ക് സര്‍ക്കാര്‍ നല്‍കിയ കാനിംഗ് റോഡിലെ വസതിയിലാണ് പരിശോധന നടന്നത്. യെച്ചൂരി ഇവിടെയല്ല താമസിക്കുന്നത്. ന്യൂസ് ക്ലിക്ക് പ്രതിനിധി താമസിക്കുന്നത് കണക്കിലെടുത്താണ് പരിശോധന. ന്യൂസ്‌ക്ലിക്ക് പോര്‍ട്ടലുമായി ബന്ധപ്പെട്ട മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടന്നു. മുപ്പതോളം സ്ഥലങ്ങളില്‍ റെയ്ഡ് നടത്തിയിട്ടുണ്ട്. സി പി എം നേതാവ് പ്രകാശ് കാരാട്ടിന്റെ ഇ മെയിലും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെന്ന് പോലീസ്  പറഞ്ഞു. ന്യൂസ് ക്ലിക്കിന് പണം നല്‍കിയ അമേരിക്കന്‍ വ്യവസായിയുമായി കാരാട്ട് ആശയ വിനിമയം നടത്തിയിരുന്നുവെന്നാണ് ആരോപണം.

 

Latest News