രജനികാന്ത് ചിത്രത്തില്‍ മഞ്ജുവാര്യര്‍... ബച്ചനും അഭിനയിക്കും

മലയാളത്തിന്റെ പ്രിയതാരം മഞ്ജു വാര്യര്‍ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രത്തില്‍. താരത്തെ സ്വാഗതം ചെയ്തുകൊണ്ട് നിര്‍മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സ് അപ്‌ഡേറ്റ് പങ്കുവച്ചു. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'തലൈവര്‍ 170' എന്നാണ് താല്‍കാലികമായി പേര് നല്‍കിയിരിക്കുന്നത്. ദുഷാര വിജയന്‍, റിതിക സിങ് എന്നിവരും ചിത്രത്തിലുണ്ട്.

ചിത്രത്തില്‍ ഫഹദ് ഫാസില്‍, അമിതാഭ് ബച്ചന്‍, നാനി എന്നിവര്‍ എത്തിയേക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ഈയടുത്ത് ഫഹദ് അഭിനയിച്ച വിക്രം, മാമന്നന്‍ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. റിപ്പോര്‍ട്ടുകള്‍ ശരിയായാല്‍ നീണ്ട ഇടവേളക്ക് ശേഷം രജനിയും അമിതാഭും ഒന്നിക്കുന്ന ചിത്രമാകും 'തലൈവര്‍ 170'.

ബിഗ് ബജറ്റ് ചിത്രമാണ് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിലെ വില്ലന്‍ വേഷത്തിനായി വിക്രമിനെ സമീപിച്ചുവെന്നും എന്നാല്‍ താരമത് നിഷേധിച്ചുവെന്നും അഭ്യൂഹങ്ങളുണ്ട്.

 

Latest News