കാണ്ഡമാല്‍- ഒരാഴ്ച മുമ്പ് ജയിലില്‍നിന്ന് പുറത്തിറങ്ങിയ മകന്‍ വയോധികയായ അമ്മയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് ദാരുണമായ സംഭവം. രൂക്ഷമായ വാക്കു തര്‍ക്കത്തെത്തുടര്‍ന്നാണ് 92 വയസ്സായ അമ്മയെ കൊലപ്പെടുത്തിയ ശേഷം ദേഹത്ത് തീ കൊളുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കാണ്ഡമാല്‍ ജില്ലയിലെ ബാഡിമുണ്ട ഖജുരിസാഹിയിലാണ് സംഭവം മഞ്ജുള നായക് കൊല്ലപ്പെട്ടത്. 45 കാരനായ മകന്‍ സമീര്‍ കുമാര്‍ നായക് ആണ് പ്രതിയെന്ന് ടികാബലി പോലീസ് സ്‌റ്റേഷന്‍ ഇന്‍ ചാര്‍ജ് ഇന്‍സ്‌പെക്ടര്‍ കല്യാണ്‍മയി സേന്ദ പറഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കുറ്റകൃത്യവുമായി ബന്ധപ്പെട്ട് മൂന്ന് വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം ഒരാഴ്ച മുമ്പാണ് സമീര്‍ നായക് ജയില്‍ മോചിതനായതെന്ന് പോലീസ് പറഞ്ഞു. രാത്രി ഇരുവരും വീട്ടില്‍ തനിച്ചായിരുന്നപ്പോള്‍ ചില വീട്ടു പ്രശ്‌നങ്ങളുടെ പേരില്‍ മഞ്ജുളയുമായി വഴക്കുണ്ടായി. പ്രകോപിതനായ സമീര്‍ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാന്‍ വീട്ടിനുള്ളില്‍ തീകൊളുത്തുകയുമായിരുന്നുവെന്നാണ് സംശയിക്കുന്നത്.
ഗ്രാമവാസികളാണ് പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കുറ്റം സമ്മതിച്ച മകനെ അറസ്റ്റ് ചെയ്തിട്ടുണ്ട്, വിശദമായ അന്വേഷണം നടക്കുകയാണെന്നും പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും കല്യാണ്‍മോയി സേന്ദ പറഞ്ഞു.