Sorry, you need to enable JavaScript to visit this website.

വൈദികൻ ബി.ജെ.പിയിൽ; ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബി.ജെ.പിയെന്ന് കരുതുന്നില്ലെന്ന് ഫാ. കുര്യക്കോസ് മറ്റം

ഇടുക്കി - ഇടുക്കി രൂപതയിലെ വൈദികൻ ബി.ജെ.പിയിൽ ചേർന്നു. കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ മാങ്കുവ സെന്റ് തോമസ് ദേവാലയത്തിലെ ഇടവക വൈദികനായ ഫാ. കുര്യക്കോസ് മറ്റമാണ് ബി.ജെ.പിയിൽ അംഗത്വമെടുത്തത്. ക്രൈസ്തവർക്ക് ചേരാൻ കൊള്ളാത്ത പാർട്ടിയാണ് ബി.ജെ.പി എന്ന് കരുതുന്നില്ലെന്ന് ഫാ. കുര്യക്കോസ് മറ്റം മാധ്യമങ്ങളോട് പ്രതികരിച്ചു. 
 ബി.ജെ.പി ഇടുക്കി ജില്ലാ പ്രസിഡന്റ് കെ.എസ് അജി വൈദികനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ആദ്യമായാണ് ഒരു വൈദികൻ പാർട്ടിയിൽ അംഗമാവുന്നതെന്ന് ബി.ജെ.പി നേതൃത്വം പറഞ്ഞു.
 

Latest News