14 ഫെബ്രുവരിയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി; ചിത്രം ഒക്ടോബര്‍ 13ന് 

കൊച്ചി- തരംഗിണി മ്യൂസിക് ഒരു ഇടവേളക്കുശേഷം  ഹൃദയഹാരിയായ ഗാനങ്ങള്‍ പുറത്തിറക്കി. ക്ലൗഡ് 9  സിനിമാസിന്റെ ബാനറില്‍ ട്രൈപ്പാല്‍ ഇന്റര്‍നാഷണല്‍ നിര്‍മ്മിക്കുന്ന 14 ഫെബ്രുവരി കേരളത്തിലെ തിയേറ്ററുകളില്‍ എത്തുന്നു. അജിത് കുമാര്‍ എം. പാലക്കാട് പ്രോജക്ട് ഹെഡ് ആകുന്ന ചിത്രം വിജയ് ചമ്പത്താണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്.

തീവ്ര പ്രണയത്തിന്റെ കഥ രണ്ട് കാലഘട്ടത്തിലൂടെ അനാവരണം ചെയ്യുന്നതാണ് ചിത്രം. പ്രണയാര്‍ദ്ര ഗാനങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് 14 ഫെബ്രുവരി. അന്തരിച്ച പ്രശസ്ത ഗായകന്‍ എസ്. പി. ബാലസുബ്രഹ്മണ്യത്തിന്റെ മകന്‍ എസ്. പി. ചരണ്‍ ആദ്യമായി മലയാള സിനിമയില്‍ ഗാനമാലപിച്ചിരിക്കുന്നു.

അഭിനേതാക്കള്‍: ഹരിത്ത്, നന്ദു, മേഘനാഥന്‍, നാരായണന്‍കുട്ടി, ജയരാജ് വാര്യര്‍, സാബു തിരുവല്ല, ശ്രീജിത്ത് വര്‍മ്മ, മിഥുന്‍ ആന്റണി, ചാരു കേഷ്, റോഷന്‍, രാകേന്ദ്, ബദ്രിലാല്‍, ഷെജിന്‍, ജിതിന്‍ ഗുരു മാത്യൂസ്, അമല, ആരതി നായര്‍, അപൂര്‍വ്വ, ഐശ്വര്യ, മഞ്ജു സുഭാഷ്, രജനി മുരളി, പ്രിയരാജിവ്.

ഛായഗ്രഹണം: രാഹുല്‍ സി വിമല, തിരക്കഥ, സംഭാഷണം: അനില്‍ പരമേശ്വരന്‍. എഡിറ്റിംഗ്: ജോമോന്‍ സിറിയക്, ഗായകര്‍: പത്മവിഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസ്, പത്മഭൂഷണ്‍ കെ. എസ്. ചിത്ര, എസ്. പി ചരണ്‍, മാതംഗി അജിത് കുമാര്‍, വിജയ് ചമ്പത്ത്, ഡോ. കെ. പി. നന്ദകുമാര്‍, ഗാനരചന: ലിയോണ്‍ സൈമണ്‍, രാജീവ് നായര്‍ പല്ലശ്ശന, ശ്രീകുമാര്‍ ബാലകൃഷ്ണന്‍, സംഗീതം: വിജയ് ചമ്പത്ത്, പി. ആര്‍ .ഒ: എം. കെ. ഷെജിന്‍.

Latest News