മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുയ്‌സുവിന് ജയം

മാലി- മാലദ്വീപ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പ്രോഗ്രസീവ് പാര്‍ട്ടി ഒഫ് മാലദ്വീപിന്റെ (പി. പി. എം) മുഹമ്മദ് മുയ്‌സു വിജയിച്ചു. 53 ശതമാനം വോട്ടുകളാണു മുയ്‌സുവിന് ലഭിച്ചത്. എതിരാളിയും ഇപ്പോഴത്തെ പ്രസിഡന്റുമായ ഇബ്രാഹിം സോലിഹിന് 46 ശതമാനം വോട്ടുകളാണു ലഭിച്ചത്. വിജയിയെ സോലിഹ് അഭിനന്ദിച്ചു.

വിജയത്തിന് മാലദ്വീപ് ജനതയോടു നന്ദി പറഞ്ഞ മുയ്‌സു അഴിമതിക്കേസില്‍ 11 വര്‍ഷമായി ജയിലില്‍ കഴിയുന്ന മുന്‍ പ്രസിഡന്റ്് അബ്ദുള്ള യമീനെ മോചിപ്പിക്കുമെന്നും പ്രഖ്യാപിച്ചു. പി. പി. എമ്മിന്റെ മുതിര്‍ന്ന നേതാവാണു യമീന്‍.

Latest News