VIDEO: കസവുമുണ്ടിലും തിളങ്ങും, ഹണി റോസ് ചിത്രങ്ങള്‍ വൈറലായി

മോഡേണ്‍ വസ്ത്രങ്ങളില്‍ അതിസുന്ദരിയാണ് നടി ഹണി റോസ്. എന്നാല്‍ പരമ്പരാഗത വസ്ത്രങ്ങളും തനിക്കിണങ്ങുമെന്ന് തെളിയിക്കുകയാണ് അവര്‍. കസവ് മുണ്ടുടുത്ത് ഇളം ചുവപ്പ് നിറത്തിലുള്ള ബ്ലൗസും ധരിച്ചാണ് ഹണി ചിത്രങ്ങളിലെത്തുന്നത്.
ഹണി റോസിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
ബാല്‍ജിത്ത് ബിഎം ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'റാണി'യാണ് ഹണി റോസിന്റെ പുതിയ സിനിമ. ഉര്‍വശി, ഭാവന, ഇന്ദ്രന്‍സ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. പുതുമുഖം നിയതി കാദമ്പി എന്ന പുതുമുഖയാണ് നായിക.
ഏബ്രിഡ് ഷൈന്‍ അവതരിപ്പിക്കുന്ന 'റേച്ചല്‍' ആണ് ഹണി നായികയായെത്തുന്ന അടുത്ത ചിത്രം. ടൈറ്റില്‍ കഥാപാത്രത്തെയാകും ഹണി അവതരിപ്പിക്കുക. നവാഗതയായ അനന്തിനി ബാല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഇറച്ചിവെട്ടുകാരിയായി ഹണി പ്രത്യക്ഷപ്പെടുക.
ബാലയ്യയോടൊപ്പം വീര സിംഹ റെഡ്ഡി എന്ന സിനിമയില്‍ അഭിനയിച്ചതിലൂടെ തെലുങ്കിലും ഹണിക്ക് ആരാധകര്‍ ഏറെയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Honey Rose (@honeyroseinsta)

Latest News