കാമുകനോടൊപ്പം കണ്ട യുവതിയെ സെക്സിനു വഴങ്ങാൻ നിർബന്ധിച്ചു, രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗാസിയാബാദ്- ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ പാര്‍ക്കില്‍ കാമുകനോടൊപ്പം കണ്ട യുവതിയെ പിന്തുടര്‍ന്ന് ശല്യം ചെയ്ത രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍.
പാര്‍ക്കില്‍ വെച്ച് രണ്ട് പോലീസുകാരും മറ്റൊരാളും ചേര്‍ന്ന് യുവതിയേയും കാമുകനേയും ഏകദേശം മൂന്ന് മണിക്കൂറോളം ഉപദ്രവിച്ചിരുന്നു. വിട്ടയക്കാന്‍ ആറ് ലക്ഷം രൂപ ആവശ്യപ്പെട്ട പോലീസുകാര്‍ സെക്‌സിന് വഴങ്ങാന്‍ സമ്മര്‍ദം ചെലുത്തിയെന്നും യുവതി ആരോപിച്ചു.
സെപ്തംബര്‍ 16നാണ് സംഭവം നടന്നതെങ്കിലും അവിടെ അവസാനിച്ചില്ല. പിന്നീട് സെപ്തംബര്‍ 22ന് യുവതിയുടെ വീട്ടിലെത്തി പോലീസുകാര്‍ ശല്യം തുടര്‍ന്നു. ഒടുവില്‍ സെപ്തംബര്‍ 28ന് യുവതി ഇവര്‍ക്കെതിരെ പരാതി നല്‍കി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


താനും  പ്രതിശ്രുതവരനും പാര്‍ക്കില്‍ ഇരിക്കുമ്പോള്‍ മൂന്ന് പേര്‍  പോലീസ് വാഹനത്തില്‍ നിന്ന് ഇറങ്ങി  ശല്യം ചെയ്യാന്‍ തുടങ്ങിയെന്ന് പരാതിയില്‍ പറയുന്നു.
സെക്‌സിന് വഴങ്ങാനാണ് അവര്‍ ആവശ്യപ്പെട്ടത്. വിട്ടയക്കണമെന്ന് പ്രതിശ്രുത വരന്‍ അപേക്ഷിച്ചപ്പോള്‍ 5.6 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഏകദേശം മൂന്ന് മണിക്കൂറോളം അപേക്ഷിച്ചതിന് ശേഷം, യുപിഐ വഴി 1000 രൂപ നല്‍കിയതിനെ തുടര്‍ന്നാണ്  വിട്ടയച്ചതെന്ന് യുവതിയെ  ഉദ്ധരിച്ച് എഫ്‌ഐആറില്‍ പറയുന്നു.
സെപ്തംബര്‍ 22 ന് വീട്ടിലെത്തിയ പോലീസുകാര്‍ വീണ്ടും ഉപദ്രവിച്ചു. അനുചിതമായി സ്പര്‍ശിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു-അവര്‍ പറഞ്ഞു.
ഹോം ഗാര്‍ഡുമാരായ രാകേഷ് കുമാര്‍, ദിഗംബര്‍ എന്നിവരാണ് പ്രതികളെന്ന് തിരിച്ചറിഞ്ഞു. മറ്റൊരാളുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് രാകേഷ് കുമാറിനെയും ദിഗംബറിനെയും സസ്‌പെന്‍ഡ് ചെയ്തത്.

 

Latest News