Sorry, you need to enable JavaScript to visit this website.

തെറ്റിദ്ധരിച്ചതല്ല, അവനെ മതം നോക്കി കൊന്നതാണെന്ന് ഇഖ്ബാലിന്റെ മാതാവ്

ജയ്പൂർ- രാജസ്ഥാനിലെ ജയ്പൂരില്‍ 18 കാരനെ ഇരുമ്പ് ദണ്ഡ് കൊണ്ട് അടിച്ചുകൊന്നത് മതം നോക്കിയാണെന്ന ആരോപണവുമായി കുടുംബം. മോട്ടോര്‍ സൈക്കികളുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിനു പിന്നാലെ സ്ഥലത്ത് കാഴ്ചക്കാരനായി നിന്ന മുഹമ്മദ് ഇഖ്ബാലാണ് മര്‍ദനമേറ്റ് മരിച്ചത്.
അപകടത്തില്‍ ഹിന്ദുവായ രാഹുല്‍ എന്നയാള്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് സ്ത്രീകളടക്കമുള്ള ആള്‍ക്കൂട്ടം ഇഖ്ബാലിനെ അടിച്ചു കൊല്ലുകയായിരുന്നു. ഇഖ്ബാല്‍ അപകടം നടന്ന സ്ഥലത്ത് എത്തിയതാണെന്നും തെറ്റിദ്ധാരണമൂലമാണ് 18 കാരനെ കൊലപ്പെടുത്തിയതെന്നും പോലീസ് പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

വിവാഹം കഴിഞ്ഞ് 14 വര്‍ഷത്തിന് ശേഷം ഒരുപാട് പ്രാര്‍ത്ഥനകള്‍ക്കുശേഷമാണ് എനിക്ക് ഇഖ്ബാലിനെ ലഭിച്ചത്. നിരപരാധിയായ എന്റെ മകന്റെ ജീവനാണ് അവര്‍ അപഹരിച്ചത്- ദുഃഖിതയായ മാതാവ് പര്‍വീണ്‍ മക്തൂബിനോട് പറഞ്ഞു. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള രാജസ്ഥാന്‍ സര്‍ക്കാര്‍50 ലക്ഷം രൂപ നഷ്ടപരിഹാരവും ഇഖ്ബാലിന്റെ ഇളയ സഹോദരന്‍ മുഹമ്മദ് അദ്‌നാന് കരാര്‍ അടിസ്ഥാനത്തില്‍ ജോലിയും പ്രഖ്യാപിച്ചു.
രണ്ട് മോട്ടോര്‍ സൈക്കിളുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടര്‍ന്ന് ഇഖ്ബാലിനെ ഒരു സംഘം മര്‍ദിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷം പടര്‍ന്നിരുന്നു. ആക്രമണത്തില്‍ സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സിസിടിവി ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു.
സംഭവം തെറ്റിദ്ധാരണ മൂലമാണെന്ന് ജയ്പൂര്‍ പോലീസ് കമ്മീഷന്‍ ബിജു ജോര്‍ജ്ജ് ജോസഫ് പ്രസ്താവനയില്‍ പറഞ്ഞു.
സംഭവത്തില്‍ ഉള്‍പ്പെട്ട നിരവധി പേരെ ഞങ്ങള്‍ കസ്റ്റഡിയിലെടുത്തതിന് ശേഷം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സ്ഥിതിഗതികള്‍ സാധാരണ നിലയിലാണെന്നും ഉടന്‍ തന്നെ പൂര്‍ണ സമാധാനം പുനഃസ്ഥാപിക്കുമെന്നും ജയ്പൂര്‍ പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

 

Latest News