റിയാദ്- ഇന്ത്യൻ ഇസ്‌ലാഹി സെന്റർ സൗദി നാഷണൽ കമ്മിറ്റിക്ക് കീഴിൽ റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ, എം.എസ്.എം റിയാദ്, എന്നിവർ ദഅ്‌വ ആന്റ് അവെയർനസ് സൊസൈറ്റിയുടെ അംഗീകാരത്തോടെ ഹയർ സെക്കണ്ടറി വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന സൗദി ഹൈസക്-2023 ഡിസംബർ 29 ന് റിയാദിൽ നടക്കും.
സൗദി അറേബ്യയിലെ കൗമാര വിദ്യാർഥികൾക്കായി നടക്കുന്ന പരിപാടിയുടെ പ്രചാരണ ഉദ്ഘാടനം റിയാദിലെ കിംഗ് ഖാലിദ് ഫൗണ്ടേഷൻ ഹാളിൽ നാഷണൽ മീറ്റിൽ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഹുസൈൻ മടവൂർ നിർവഹിച്ചു.
ഓരോ പ്രായത്തിലും പ്രത്യേകം കുട്ടികൾക്ക് ലഭിക്കേണ്ട അറിവുകൾ നൽകുവാനും പുതുതലമുറയിൽ പുതിയ കാലമുണ്ടാക്കുന്ന മാറ്റങ്ങളെ അടയാളപ്പെടുത്താനും ഹൈസക് പോലുള്ള പ്രോഗ്രാമുകൾക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഡിസംബർ 29, രാവിലെ 9.00 മുതൽ രാത്രി 9.00 വരെയാണ് പരിപാടി. കേരളത്തിൽനിന്നു നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടർ എം.എം. അക്ബർ, പ്രമുഖ വാഗ്മിയും പ്രഭാഷകനുമായ അൻസാർ നന്മണ്ട, എം.ജി.എം സ്റ്റേറ്റ് സെക്രട്ടറി ആയിഷ ചെറുമുക്ക്, കൗൺസലിംഗ് വിദഗ്ധൻ റഫീഖ് കൊടിയത്തൂർ, ഗൾഫിലെയും സൗദി അറേബ്യയിലെയും പ്രമുഖ വ്യക്തിത്വങ്ങൾ എന്നിവർ എത്തുന്നുണ്ട്. പ്രോഗ്രാമിന്റെ രജിസ്‌ട്രേഷൻ ഒക്ടോബർ 15 ന് ആരംഭിക്കും. വിശദാംശങ്ങൾക്ക് 0550524242, 0564206383 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.