Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഉംറ വേഷത്തില്‍ യാചനക്കായി സൗദിയിലേക്ക് വിമാനം കയറിയ 16 പേര്‍ പിടിയില്‍

ഇസ്ലാമാബാദ്- ഉംറ തീര്‍ഥാടകരുടെ വേഷത്തില്‍  സൗദി അറേബ്യയിലേക്കുള്ള വിമാനത്തില്‍ കയറിയ 16 യാചകരെ പാകിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ) പിടികൂടി. ഇവരെ മുള്‍ത്താന്‍ വിമാനത്താവളത്തില്‍ ഇറക്കിയതായി പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഒരു കുട്ടിയും 11 സ്ത്രീകളും നാല് പുരുഷന്മാരും ഉള്‍പ്പെടെ 16 പേരടങ്ങുന്ന സംഘം  ഉംറ വിസയിലാണ് യാത്ര ചെയ്തിരുന്നതെന്ന് എഫ്‌ഐഎ പറയുന്നു.
ഭിക്ഷ തേടാനാണ് സൗദി അറേബ്യ സന്ദര്‍ശിക്കാന്‍  പോകുന്നതെന്ന്  ഇമിഗ്രേഷന്‍ പ്രക്രിയയ്ക്കിടെ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ ഇവര്‍ സമ്മതിച്ചുവെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഭിക്ഷാടനത്തിലൂടെ ലഭിക്കുന്ന വരുമാനത്തിന്റെ പകുതി തങ്ങളുടെ യാത്രാ ക്രമീകരണങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഏജന്റുമാര്‍ക്ക് നല്‍കാമെന്നാണ് ധാരണയെന്നും അവര്‍ വെളിപ്പെടുത്തി. ഉംറ വിസയുടെ കാലാവധി അവസാനിച്ചാല്‍ പാകിസ്ഥാനിലേക്ക് മടങ്ങും. കൂടുതല്‍ ചോദ്യം ചെയ്യലിനും നിയമനടപടിക്കുമായി യാത്രക്കാരെ മുള്‍ത്താന്‍ എഫ്‌ഐഎ സര്‍ക്കിള്‍ അറസ്റ്റ് ചെയ്തതായി ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭിക്ഷാടകരില്‍ ഗണ്യമായൊരു വിഭാഗം അനധികൃത മാര്‍ഗങ്ങളിലൂടെ വിദേശത്തേക്ക് കടക്കുന്നതായി ഓവര്‍സീസ് പാക്കിസ്ഥാനി വകുപ്പും മാനവ വിഭവശേഷി വികസന മന്ത്രാലയവും സെനറ്റ് കമ്മിറ്റി മുമ്പാകെ വെളിപ്പെടുത്തിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ്.

വിദേശ രാജ്യങ്ങളില്‍ നിന്ന് പിടിക്കപ്പെടുന്ന യാചകരില്‍ 90 ശതമാനവും പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്ന് മന്ത്രാലയ സെക്രട്ടറി സെനറ്റ് പാനലിനോട് വെളിപ്പെടുത്തി.

ഈ അറസ്റ്റുകള്‍ കാരണം  ജയിലുകള്‍ തിങ്ങിനിറഞ്ഞിരിക്കയാണെന്ന് ഇറാഖി, സൗദി അംബാസഡര്‍മാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മന്ത്രാലയ സെക്രട്ടറി പറഞ്ഞതായി ഡോണ്‍ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

 

Latest News