Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കണ്ണൂര്‍ സ്‌ക്വാഡ് ഗംഭീര സിനിമയെന്ന് യഥാര്‍ഥ കണ്ണൂര്‍ സ്‌ക്വാഡ് ടീമംഗങ്ങള്‍ 

കൊച്ചി- മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് കാണാന്‍ യഥാര്‍ഥ കണ്ണൂര്‍ സ്‌ക്വാഡ് അംഗങ്ങളും എസ്. ശ്രീജിത്തും ഇടപ്പള്ളി വനിതാ തിയേറ്ററിലെത്തി. കണ്ണൂര്‍ സ്‌ക്വാഡിലെ യഥാര്‍ഥ ടീം അംഗങ്ങള്‍ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു. 

സിനിമ വളരെയധികം റിയലിസ്റ്റിക് ആണെന്നും മമ്മൂക്ക സിനിമയില്‍ ചെയ്യുന്ന പോലെ ആക്ഷന്‍ ചെയ്യാന്‍ ആഗ്രഹമുള്ളവരാണ് തങ്ങളെന്നും എസ്. ശ്രീജിത്ത് ഐ. പി. എസ് പറഞ്ഞു. പോലീസ് കഥകളുമായി സിനിമക്ക് പലരും തങ്ങളെ സമീപിക്കാറുണ്ടെങ്കിലും അതില്‍ അതിഭാവുകത്വം, കോമഡിയൊക്കെയായി മാറുന്ന കഥകളാണെന്നും പക്ഷെ കണ്ണൂര്‍ സ്‌ക്വാഡ് പോലീസുകാര്‍ക്ക് കൂടി അഭിമാനിക്കാവുന്ന ചിത്രമാണെന്നും അദ്ദേഹം പറഞ്ഞു. 

മമ്മൂട്ടിയുടെ പോലീസ് വേഷത്തിലെ അഭിനയത്തെ വാനോളം പ്രശംസിച്ച സ്‌ക്വാഡ് അംഗങ്ങള്‍ ചിത്രത്തിലെ ഓരോ അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരേയും അഭിനന്ദിച്ചു. കേരളത്തില്‍ തിമിര്‍ത്തു പെയ്യുന്ന മഴയെ തോല്‍പ്പിച്ചാണ് തിയേറ്ററിലേക്ക് പ്രേക്ഷകര്‍ കണ്ണൂര്‍ സ്‌ക്വാഡ് കാണാനെത്തുന്നത്. റിലീസ് ചെയ്ത് നാലാം ദിവസവും കേരളമെമ്പാടും ഹൗസ്ഫുള്‍ ഷോകളുമായി വിജയക്കുതിപ്പ് തുടരുകയാണ് കണ്ണൂര്‍ സ്‌ക്വാഡ്. 

കണ്ണൂര്‍ സ്‌ക്വാഡ് അംഗങ്ങളോടൊപ്പം ചിത്രത്തിന്റെ ഡയറക്ടര്‍ റോബി വര്‍ഗീസ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി, ഷാഫി, സിനിമാട്ടോഗ്രാഫര്‍ റാഹില്‍, നടന്മാരായ ശബരീഷ്, റോണി, ദീപക് പറമ്പോള്‍, ധ്രുവന്‍, ഷെബിന്‍ തുടങ്ങിയവരും കണ്ണൂര്‍ സ്‌ക്വാഡിലെ അംഗങ്ങള്‍ക്കൊപ്പം തിയേറ്ററിലെത്തി. സിനിമ കാണാനെത്തിയ പ്രേക്ഷകര്‍ക്ക് സര്‍പ്രൈസ് ആയി കണ്ണൂര്‍ സ്‌ക്വാഡിലെ ജീപ്പും തിയേറ്ററില്‍ ഉണ്ടായിരുന്നു. മമ്മൂട്ടി കമ്പനി നിര്‍മ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത് ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസാണ്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

Latest News