ഇന്ത്യയിലെ അഫ്ഗാന്‍ എംബസി പൂട്ടി; കേന്ദ്ര സര്‍ക്കാരിന് പഴി

ന്യൂദല്‍ഹി-കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നില്ലെന്ന് ആരോപിച്ച്  അഫ്ഗാനിസ്ഥാന്‍ എംബസി ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് പിന്തുണ ലഭിക്കാത്തതിനാല്‍ ഒക്ടോബര്‍ ഒന്നുമുതല്‍ രാജ്യത്തെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് എംബസി അറിയിച്ചു. അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മില്‍ ദീര്‍ഘകാലമായുളള ബന്ധവും സൗഹൃദവുമാണുളളതെന്നും വളരെയധികം ആലോചിച്ചാണ് ദുഖകരമായ ഈ തീരുമാനമെടുത്തതെന്നും അഫ്ഗാന്‍ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

'അഗാധമായ നിരാശയോടെയും സങ്കടത്തോടെയുമാണ് ദല്‍ഹിയിലെ അഫ്ഗാനിസ്ഥാന്‍ എംബസി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. ഇന്ത്യയിലെ നയതന്ത്ര പിന്തുണയുടെ അഭാവവും അഫ്ഗാനില്‍ നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ ഇല്ലാത്തതും മൂലം ഞങ്ങളുടെ രാജ്യത്തെയും അവിടുത്തെ പൗരന്മാരുടെയും താല്‍പ്പര്യങ്ങള്‍ നിറവേറ്റുന്നതില്‍ ഞങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായ പോരായ്മകള്‍ അംഗീകരിക്കുന്നു. അപ്രതീക്ഷിതമായ സാഹചര്യങ്ങള്‍ എംബസി ജീവനക്കാരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടാക്കി. ഇത് പ്രവര്‍ത്തനം തുടരുന്നതിന് തടസമായി.'  അഫ്ഗാന്‍ എംബസി കുറിപ്പില്‍ പറയുന്നു.

ഫരീദ് മമുന്ദ്‌സെയുടെ നേതൃത്വത്തിലാണ് ദല്‍ഹിയിലെ അഫ്ഗാന്‍ എംബസി പ്രവര്‍ത്തിച്ചിരുന്നത്. അഷ്‌റഫ് ഗനി സര്‍ക്കാര്‍ നിയമിച്ച ഫരീദ് 2021ല്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിനുശേഷവും ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നു. നയതന്ത്ര പ്രതിനിധിയുടെ ചുമതല താലിബാന്‍ സര്‍ക്കാര്‍ തന്നെ ഏല്‍പ്പിച്ചുവെന്ന അവകാശവാദവുമായി ഇന്ത്യയിലെ അഫ്ഗാന്‍ ട്രേഡ് കൗണ്‍സിലര്‍ ഖാദിര്‍ ഷാ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഖാദിര്‍ വിദേശകാര്യ മന്ത്രാലയത്തിന് കത്തും അയച്ചു. എന്നാല്‍ നേതൃസ്ഥാനത്തിന് മാറ്റമില്ലെന്ന് അഫ്ഗാന്‍ എംബസി അറിയിക്കുകയായിരുന്നു.

 

Latest News