ടീച്ചര്‍ ഭാര്യ വിളിച്ചു, ഭര്‍ത്താവ് സ്‌കൂളിലെത്തി പാചകക്കാരിയെ പൊതിരെ തല്ലി

പട്‌ന-ബീഹാറിലെ വൈശാലി ജില്ലയിലെ സ്‌കൂളില്‍ സുഹൃത്തിനൊപ്പം എത്തിയ യുവാവ് സ്‌കൂളിലെ  പാചകക്കാരിയെ ക്രൂരമായി മര്‍ദ്ദിച്ചു. സ്‌കൂള്‍ ഗ്രൗണ്ട് തൂത്തുവാരുന്നതുമായി ബന്ധപ്പെട്ട് പാചകക്കാിരുയുമായി ഉണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഭാര്യ വിളിച്ചതിനെ തുടര്‍ന്നാണ് അധ്യാപികയുടെ ഭര്‍ത്താവായ ഇയാള്‍ സ്‌കൂളിലെത്തിയത്. മറ്റ് ജീവനക്കാര്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടയില്‍ നിലത്ത് കിടക്കുന്ന സ്ത്രീയെ ഇയാള്‍ അടിക്കുന്നതായി പ്രചരിക്കുന്ന വീഡിയോകളിലുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)


ഗ്രൗണ്ട് തൂത്തുവാരാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു അധ്യാപികയുമായി പാചകക്കാരിയുടെ തര്‍ക്കം. തന്റെ ഉത്തരവാദിത്തമല്ലെന്ന് പറഞ്ഞതാണ് തര്‍ക്കത്തിലെത്തിയത്.  പ്രശ്‌നം പരിഹരിച്ചെങ്കിലും അടുത്ത ദിവസം അധ്യാപിക വീണ്ടും നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് തര്‍ക്കമുണ്ടായി. തുടര്‍ന്നാണ് അധ്യാപിക തന്റെ ഭര്‍ത്താവിനെ വിളിച്ചുവരുത്തിയത്. സുഹൃത്തിനൊപ്പം സ്‌കൂളിലെത്തിയ ഇയാള്‍ പാചകക്കാരിയെ മര്‍ദിക്കുകയായിരുന്നു.
ഹാജിപൂര്‍ നഗരത്തിലെ അദല്‍പൂരിലെ സരായ് മിഡില്‍ സ്‌കൂളിലാണ് സംഭവം. പാചകക്കാരിയെ  ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

 

Latest News