Sorry, you need to enable JavaScript to visit this website.

നടി അർച്ചന ഗൗതമിനും പിതാവിനും കോൺഗ്രസ് ആസ്ഥാനത്ത് കൈയേറ്റം; പിന്നിൽ പ്രിയങ്കയുടെ സ്റ്റാഫോ?

ന്യൂഡൽഹി - നടിയും കോൺഗ്രസ് നേതാവുമായ അർച്ചന ഗൗതമിനും പിതാവിനും നേരെ എ.ഐ.സി.സി ആസ്ഥാനത്തു വച്ച് കൈയേറ്റമുണ്ടായതായി പരാതി. പാർട്ടി നേതൃത്വത്തെ കാണാനെത്തിയപ്പോൾ കോൺഗ്രസ് ഓഫീസിന് പുറത്തുവെച്ചാണ് സംഭവം. 
 ഇവർ പാർട്ടി ഓഫിസ് സന്ദർശിച്ചതിനോട് വിയോജിപ്പുള്ള ഏതാനും പ്രവർത്തകരാണ് സംഭവത്തിനു പിന്നില്ലെന്നാണ് വിവരം. സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നടിയെ വളയാൻ ശ്രമിക്കുന്നതും ആക്രോശിക്കുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി എന്നിവരെ സന്ദർശിക്കാനാണ് മുൻകൂർ അനുമതി തേടി പാർട്ടി ഓഫീസിൽ എത്തിയതെന്ന് നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി. ചില സ്ത്രീകൾ തന്നോട് മോശമായി പെരുമാറുകയും മർദ്ദിക്കുകയും പാർട്ടി ഓഫീസിൽ കയറുന്നത് തടഞ്ഞുവെച്ചതായും നടി പറഞ്ഞു.
 പ്രിയങ്ക ഗാന്ധിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് സന്ദീപ്കുമാറിൽനിന്നും അവരുടെ പിതാവിൽനിന്നും വധഭീഷണയുണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ചിൽ നടി പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാവും നടിക്കെതിരെയുള്ള ആക്രോശങ്ങളെന്നും സമൂഹമാധ്യമങ്ങളിൽ പ്രതികരണങ്ങളുണ്ട്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Latest News