മലയാളി മോഡലിനെ സിനിമയിലേക്ക് ക്ഷണിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. മോഡലായ ശ്രീലക്ഷ്മി സതീഷിനെയാണ് ആര്‍.ജി.വി എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തന്റെ സിനിമയിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശ്രീലക്ഷ്മിയുടെ ഒരു ചിത്രം പങ്കുവച്ച് ഇത് ആരാണെന്ന് ആര്‍ജിവി അന്വേഷിച്ചിരുന്നു.
സംവിധായകന്റെ പോസ്റ്റ് വൈറലായതോടെ നിരവധി ആളുകളാണ് കമന്റു ചെയ്തത്. ഇതിന് പിന്നാലെയാണ് ശ്രീലക്ഷ്മിക്ക് അഭിനയിക്കാന്‍ താല്‍മര്യമുണ്ടോ എന്ന് അന്വേഷിച്ച് അദ്ദേഹം വീണ്ടും തുറന്ന ട്വീറ്റുമായി രംഗത്തെത്തിയത്. ഇതോടെ പോസ്റ്റിന് താഴെ ട്രോളുകളും എത്തുന്നുണ്ട്.
ഇന്‍സ്റ്റഗ്രാം ഇന്‍ഫഌവെന്‍സറും മോഡലുമാണ് ശ്രീലക്ഷ്മി. പരസ്യ ചിത്രങ്ങളിലും ശ്രീലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ അന്‍പത്തയ്യായിരത്തോളം ഫോളോവേഴ്‌സുള്ള ശ്രീലക്ഷ്മിയുടെ ഫോട്ടോഷൂട്ട് വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകാറുണ്ട്.