Sorry, you need to enable JavaScript to visit this website.

ലോകത്തെ ഏറ്റവും വലിയ ഹരിത മേല്‍ക്കൂര ദോഹയില്‍, ഗിന്നസ് ആദരം

ദോഹ - പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഉള്‍ക്കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ഹരിത മേല്‍ക്കൂര നിര്‍മിച്ച് എക്‌സ്‌പോ 2023 ദോഹ കെട്ടിടം. ആഗോള താപനവും കാലാവസ്ഥ വ്യതിയാനവും കാര്യക്ഷമമായി പ്രതിരോധിക്കാനും സജീവമായ ഹരിതവല്‍ക്കരണ ശ്രമങ്ങള്‍ക്ക് കരുത്തു പകരണമെന്ന സന്ദേശം വ്യാപിപ്പിക്കാനും ഇത് സഹായിക്കും.  എക്‌സ്‌പോ 2023 ദോഹ കെട്ടിടത്തിന് ലോകത്തിലെ ഏറ്റവും വലിയ പച്ച മേല്‍ക്കൂരക്കുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചു. ഖത്തര്‍ പൊതുമരാമത്ത് അതോറിറ്റി 'അഷ്ഗല്‍' പുതിയ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കിരീടം നേടുന്നതില്‍ വിജയിച്ചു. 4,031 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ നിര്‍മ്മിച്ച എക്‌സ്‌പോ 2023 പ്രധാന കെട്ടിടം ലോകത്തിലെ'ഏറ്റവും വലിയ ഗ്രീന്‍ റൂഫ്' എന്ന ലോക റെക്കോര്‍ഡ് സ്ഥാപിച്ചു.

മുന്‍ വര്‍ഷങ്ങളില്‍ അഷ്ഗാല്‍ നേടിയ മറ്റ് ലോക റെക്കോര്‍ഡുകളിലേക്ക് ചേര്‍ക്കപ്പെടുന്ന ആറാമത്തെ കിരീടമാണ് പുതിയ ആഗോള നേട്ടം. ലുസൈലിലെ ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോയുടെ നിര്‍മ്മാണം, ഉമ്മുല്‍ സെനീം പാര്‍ക്കിലെ ഏറ്റവും ദൈര്‍ഘ്യമേറിയ എയര്‍കണ്ടീഷന്‍ ചെയ്ത ഔട്ട്‌ഡോര്‍ പാത്ത് നടപ്പിലാക്കല്‍, ഏറ്റവും ദൈര്‍ഘ്യമേറിയ തുടര്‍ച്ചയായ സൈക്ലിംഗ് പാത (ഒളിമ്പിക് സൈക്ലിംഗ് ട്രാക്ക്), ഏറ്റവും ദൈര്‍ഘ്യമേറിയ അസ്ഫാല്‍റ്റ്/ബിറ്റുമിനസ് കോണ്‍ക്രീറ്റ് , അല്‍ ഖോര്‍ റോഡിലൂടെ തുടര്‍ച്ചയായി, ഏറ്റവും കൂടുതല്‍ ദേശീയതകള്‍ ഒരേസമയം മരങ്ങള്‍ നട്ടുപിടിപ്പിക്കല്‍ തുടങ്ങിയ അഷ് ഗാലിന്റെ മുന്‍ ലോക റിക്കോര്‍ഡുകളില്‍പ്പെടുന്നു.

എക്‌സ്‌പോ 2023 ന്റെ പ്രധാന കെട്ടിടത്തിന് ലോക കിരീടം ലഭിച്ചതില്‍ ഇന്റര്‍നാഷണല്‍ ഹോര്‍ട്ടികള്‍ച്ചറല്‍ എക്‌സ്‌പോ 2023 സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഖൂരി സന്തോഷം പ്രകടിപ്പിച്ചു. ഈ ആഗോള സംഭവം ഖത്തറിന്റെ മാത്രമല്ല ഗള്‍ഫ് രാജ്യത്തിന്റെ തന്നെ പരിസ്ഥിതി കാഴ്ചപ്പാടുകള്‍ മാറ്റുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

 

Latest News