Sorry, you need to enable JavaScript to visit this website.

ഷാറൂഖിനെ കാണാനായി ഒരു മാസത്തെ അവിശ്രമ പോരാട്ടം, ഒടുവില്‍ ലക്ഷ്യം നേടി

മുംബൈ- ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാനെ കാണാന്‍ ഓഗസ്റ്റ് 28 ന് യാത്ര ആരംഭിച്ച ആരാധകന്‍ഒരു മാസത്തിന് ശേഷം ലക്ഷ്യം നേടി. അന്വേഷണത്തിന്റെ 28 ാം ദിവസത്തെ വിവരം പങ്കിടുന്നതിനിടയില്‍, നടന്റെ മാനേജരില്‍നിന്ന് തനിക്ക് ഒരു സന്ദേശം ലഭിച്ചതായി അദ്ദേഹം അറിയിച്ച.

'അഗര്‍ കിസി ചീസ് കോ പൂരി ഷിദ്ദത് സേ ചാഹോ, തോ പൂരി കായ്‌നാത് ഉസ് തുംസെ മിലാനെ കി സാജിഷ് മേ ലഗ് ജാതി ഹേ (നിങ്ങള്‍ പൂര്‍ണഹൃദയത്തോടെ എന്തെങ്കിലും ആഗ്രഹിക്കുമ്പോള്‍, അത് യാഥാര്‍ത്ഥ്യമാക്കാന്‍ പ്രപഞ്ചം മുഴുവന്‍ ഒത്തുചേരുന്നു),' -ഇന്‍സ്റ്റാഗ്രാമില്‍ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ട് ആകാശ് പിള്ള എഴുതി.  

നിരവധി ആളുകളെ കണ്ടുമുട്ടുകയും ഷാരൂഖ് ഖാന്റെ വീടായ മന്നത്തിന് പുറത്ത് ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള തന്റെ യാത്രയുടെ ദൈനംദിന വിശേഷങ്ങള്‍ പിള്ള ഇന്‍സ്റ്റഗ്രാമില്‍ രേഖപ്പെടുത്തുമായിരുന്നു.

19 ാം ദിവസം, യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയില്‍ നടന്ന ഒരു പ്രസ് ഇവന്റിനിടെ ഷാരൂഖ് ഖാന്‍ തന്നെ 'ശ്രദ്ധിച്ച' ആവേശകരമായ നിമിഷം അദ്ദേഹം പങ്കുവെച്ചു. ഒരു വീഡിയോ ക്ലിപ്പില്‍, സ്റ്റുഡിയോയില്‍ എങ്ങനെ പ്രവേശനം നേടാനായെന്ന് അദ്ദേഹം വിശദീകരിച്ചു, കൂടാതെ 'എസ്ആര്‍കെയ്ക്കുവേണ്ടിയുള്ള കാത്തിരിപ്പിന്റെ 19 ാം ദിവസം!' എന്നെഴുതിയ ഒരു ബോര്‍ഡും ഉയര്‍ത്തിപ്പിടിച്ചിരുന്നു.

Latest News