അനുഷ്‌കയെ പൊതുയിടത്തില്‍ കാണാനേയില്ല,  രണ്ടാം വാവയെ കാത്തിരിക്കുന്നുവെന്ന് അഭ്യൂഹം 

മുംബൈ- അനുഷ്‌ക ശര്‍മയും വിരാട് കൊഹ്ലിയും രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്യാനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. അനുഷ്‌ക ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. കുറച്ചുകഴിഞ്ഞായിരിക്കും സന്തോഷവാര്‍ത്ത ഇരുവരും പരസ്യമാക്കുന്നതെന്നും സൂചനയുണ്ട്. 2021 ജനുവരിയിലാണ് തങ്ങളുടെ ആദ്യ കുഞ്ഞായ വാമികയെ ദമ്പതികള്‍ സ്വാഗതം ചെയ്തത്.
അനുഷ്‌കയെ കുറച്ച് മാസങ്ങളായി പൊതുയിടത്തില്‍ കാണാത്തതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണം. സാധാരണയായി ക്രിക്കറ്റ് മാച്ചുകളില്‍ വിരാടിനൊപ്പം അനുഷ്‌കയെയും കാണാറുണ്ട്. എന്നാല്‍ അടുത്തിടെയായി ഇരുവരെയും ഒന്നിച്ച് കാണാത്തതും സംശയം ബലപ്പെടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അനുഷ്‌കയെ മുംബൈയിലെ ഒരു മെറ്റേണിറ്റി ക്ലിനിക്കില്‍ കണ്ടുവെന്നും ചിത്രങ്ങള്‍ പുറത്തുവിടരുതെന്ന് അവര്‍ പാപ്പരാസികളോടും അഭ്യര്‍ത്ഥിച്ചുവെന്നും റിപ്പോര്‍ട്ടുകളിലുണ്ട്. 

Latest News