ലോകസഭാ തെരഞ്ഞെടുപ്പില്‍ മുസ്‌ലീം ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി

കണ്ണൂര്‍ - ലോക്സഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ മുസ്‌ലീം ലീഗിന് അധിക സീറ്റിന് അര്‍ഹതയുണ്ടെന്ന് മുസ്‌ലീം  ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. സീറ്റ് സംബന്ധിച്ച ചര്‍ച്ചകളിലേക്ക് ഇതുവരെ കടന്നിട്ടില്ല. പാര്‍ട്ടി കമ്മിറ്റികള്‍ ചേര്‍ന്ന ശേഷം ലീഗ് നിലപാട് വ്യക്തമാക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇത് സംബന്ധിച്ച ചര്‍ച്ചയൊന്നും തുടങ്ങിയില്ല. ലീഗിന് അങ്ങനെയൊരു ആവശ്യം ഉന്നയിക്കാനുള്ള എല്ലാ അര്‍ഹതയും ഉണ്ടല്ലോയെന്നായിരുന്നു മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് പി കെ കുഞ്ഞാലിക്കുട്ടിയുടെ മറുപടി. സഹകരണ മേഖലയിലെ അഴിമതിയെ ന്യായീകരിക്കാനാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. നിലവിലെ വിവാദങ്ങള്‍ സഹകരണ മേഖലയെ മൊത്തത്തില്‍ ബാധിക്കരുത്. കരുവന്നൂരില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

 

Latest News