നൂതന സാങ്കേതിക വിദ്യകള്‍; ആഗോള റാങ്കിംഗില്‍ രണ്ട് സ്ഥാനം മുന്നേറി ഖത്തര്‍

ദോഹ-നൂതന സാങ്കേതിക വിദ്യകളും ക്രിയാത്മക സംവിധാനങ്ങളും നടപ്പാക്കി ഗ്‌ളോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സില്‍ സ്ഥാനം മെച്ചപ്പെടുത്തി ഖത്തര്‍. 2022 നെ അപേക്ഷിച്ച് ആഗോള ഇന്നൊവേഷന്‍ സൂചികയില്‍ (ജിഐഐ) ഖത്തര്‍ രണ്ട് സ്ഥാനങ്ങള്‍ മുന്നേറി ഇപ്പോള്‍ 132 രാജ്യങ്ങളില്‍ 50ാം സ്ഥാനത്തെത്തിയതായി യുഎന്‍ വേള്‍ഡ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷന്‍ (ഡബ്ല്യുഐപിഒ)  റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗ്‌ളോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സ് 2023 ലോകമെമ്പാടുമുള്ള 132 സമ്പദ് വ്യവസ്ഥകളെ സര്‍വേ ചെയ്യുകയും പരിശോധിക്കുകയും ചെയ്തു.  ഓരോ രാജ്യത്തിന്റെയും നൂതനമായ കഴിവുകളും അളക്കാവുന്ന ഫലങ്ങളും വിലയിരുത്തുന്നതിന് 80 സൂചകങ്ങള്‍ ഉപയോഗിച്ചാണ് റാങ്കിംഗ് തയ്യാറാക്കിയത്.

ഇന്നൊവേഷന്‍ ഇന്‍പുട്ട് ഔട്ട്പുട്ട് പെര്‍ഫോമന്‍സാക്കി മാറ്റുന്നതില്‍ ഖത്തര്‍ പ്രകടനം മെച്ചപ്പെടുത്തിയതായി റിപ്പോര്‍ട്ട് പറയുന്നു. രാജ്യത്തിന്റെ ആഗോള ഇന്നൊവേഷന്‍ സൂചിക ഈ വര്‍ഷം 33.4 ആണ്, കഴിഞ്ഞ വര്‍ഷം ഇത് 32.9 ആയിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

ഖത്തറിന്റെ ഏകക റാങ്കിംഗ് ഈ വര്‍ഷത്തെ മിഡില്‍ ഈസ്റ്റിലെ ഏറ്റവും നൂതനമായ മൂന്നാമത്തെ രാജ്യമായി അതിന്റെ സ്ഥാനം നിലനിര്‍ത്തുന്നു.  യുഎഇ (32ാം സ്ഥാനം), സൗദി അറേബ്യ (48ാം സ്ഥാനം) എന്നിവയാണ് ഖത്തറിന് മുകളിലുള്ള ഗള്‍ഫ് രാജ്യങ്ങള്‍. നോര്‍ത്തേണ്‍ ആഫ്രിക്ക, വെസ്‌റ്റേണ്‍ ഏഷ്യ മേഖലയ്ക്ക് കീഴില്‍ ലിസ്റ്റുചെയ്തിരിക്കുന്ന രാജ്യങ്ങളില്‍  ഖത്തറിന്  ആറാം സ്ഥാനമുണ്ട്.

ഗ്‌ളോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സ് ഇന്‍പുട്ട് സ്തംഭങ്ങളില്‍ മാനുഷിക മൂലധനവും ഗവേഷണവും, സ്ഥാപനങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വിപണി സങ്കീര്‍ണ്ണത, ബിസിനസ്സ് സങ്കീര്‍ണ്ണത എന്നിവ ഉള്‍പ്പെടുന്നു. അതേസമയം, അറിവും സാങ്കേതിക വിദ്യകളും സര്‍ഗ്ഗാത്മകതയും ഔട്ട്പുട്ട് പ്രകടനത്തെ ഉള്‍ക്കൊള്ളുന്നു.നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും സുസ്ഥിരവും വിജ്ഞാനാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥ സ്ഥാപിക്കുന്നതിനുമുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഖത്തറിന്റെ ജിഐഐ റാങ്കിംഗ് വ്യക്തമാക്കുന്നത്.

 

Latest News