Sorry, you need to enable JavaScript to visit this website.

ദേവിക സഞ്ജയയുടെ ഗ്‌ളാമര്‍ ചിത്രങ്ങള്‍ വൈറലായി 

ചെന്നൈ-ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെയാണ് ദേവിക സഞ്ജയ്യുടെ അഭിനയ ജീവിതം ആരംഭിക്കുന്നത്. അടുത്ത വീട്ടിലെ കുട്ടി എന്ന ഇമേജ് ആദ്യ ചിത്രത്തിലൂടെ നേടിയെടുക്കാന്‍ സാധിച്ചു. ഫഹദ് ഫാസിലിനൊപ്പം നിറഞ്ഞു നില്‍ക്കുന്ന കഥാപാത്രത്തെയാണ് ഞാന്‍ പ്രകാശനില്‍ ദേവിക അവതരിപ്പിച്ചത്. ജയറാമിന്റെയും മീര ജാസ്മിന്റെയും മകളായി അഭിനയിച്ച മകള്‍ എന്ന രണ്ടാമത്തെ ചിത്രത്തിലും ദേവികയുടെ കഥാപാത്രത്തെ ആരാധകര്‍ കൈനീട്ടി സ്വീകരിച്ചു. ഒരു നായിക നടിയായി മാറിയ ദേവികയുടെ പുത്തന്‍ ഗ്‌ളാമര്‍ ചിത്രങ്ങള്‍ സമൂഹ മാദ്ധ്യമത്തില്‍ തരംഗമാവുന്നു. കുട്ടിയുടുപ്പില്‍ അതീവ ഹോട്ടായാണ് പ്രത്യക്ഷപ്പെടുന്നത്. ഇപ്പോള്‍ സമൂഹ മാദ്ധ്യമത്തില്‍ ദേവിക പങ്കുവയ്ക്കുന്നതില്‍ ഏറെയും ഗ്‌ളാമര്‍ ചിത്രങ്ങളാണ്.അതേസമയം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദേവികയാണ് നായിക. സംവിധായകനും നടനുമായ റാഫിയുടെ മകന്‍ മുബിന്‍. എം. റാഫിയാണ് നായകന്‍. അര്‍ജുന്‍ അശോകനും പ്രധാന വേഷത്തില്‍ എത്തുന്നു. ചിത്രത്തിന്റെ തിരക്കഥയും റാഫിയുടേതാണ്.
 

Latest News