ക്രിക്കറ്റ് താരവുമായി നടി പൂജ ഹെഗ്‌ഡെയുടെ വിവാഹം, അടിസ്ഥാനരഹിതമെന്ന് കുടുംബം

മുംബൈ- പ്രമുഖ ഇന്ത്യന്‍ ക്രിക്കറ്ററുമായി വിവാഹം ഉറപ്പിച്ചെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി നടി പൂജ ഹെഗ്‌ഡെയുടെ കുടുംബം. വിവാഹത്തെ കുറിച്ച് ഇപ്പോള്‍ ആലോചനയില്ലെന്നും കരിയറില്‍ ശ്രദ്ധിക്കാനാണ് നടിയുടെ തീരുമാനമെന്നും പൂജയുമായി കുടുംബ വൃത്തങ്ങള്‍ വ്യക്തമാക്കി. വിഷയത്തില്‍ നടി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
മുംബൈ സ്വദേശിയായ കിക്കറ്റ് താരത്തെ വിവാഹം ചെയ്യുമെന്ന വാര്‍ത്തയാണ് പ്രചരിച്ചത്.

നടി ഒരു തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട തിരക്കഥ കേട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. തമിഴ്, ഹിന്ദി സിനിമാ വ്യവസായങ്ങള്‍ക്ക് പുറമേ, ടോളിവുഡിലും അവര്‍ക്ക് ശോഭനമായ കരിയറുണ്ട്. തെലുങ്ക് നിര്‍മാണക്കമ്പനിയുമായി സഹകരിച്ച് മൂന്നു സിനിമയാണ് അവര്‍ക്കുള്ളത്. അതുകൊണ്ടു തന്നെ വിവാഹവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണ്-  കുടുംബം വ്യക്തമാക്കി.

2012ല്‍ മുഖംമൂടി എന്ന തമിഴ് ചിത്രത്തിലൂടെയാണ് പൂജ അഭിനയരംഗത്തെത്തിയത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമയില്‍ സജീവമാണ്. ഇരുപതോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.
സല്‍മാന്‍ ഖാന്‍ നായകനായ കിസി കാ ഭായി, കിസി കാ ജാന്‍ എന്ന ചിത്രത്തിലാണ് നടി അവസാനമായി അഭിനയിച്ചത്.

 

Latest News