ഒമാനില്‍ 94 പ്രവാസികളടക്കം 162 തടവുകാര്‍ക്ക് പൊതുമാപ്പ്

മസ്‌കത്ത്- ഒമാനില്‍ നബിദിനം പ്രമാണിച്ച് തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരിയുടെ ഉത്തരവ്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയില്‍ കഴിയുന്ന തടവുകാരില്‍ 162 പേര്‍ക്കാണ് ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് പൊതുമാപ്പ് നല്‍കിയിരിക്കുന്നത്.
 94 പ്രവാസികള്‍ ഉള്‍പ്പെടെ 162 തടവുകാര്‍ ഉത്തരവിലൂടെ ജയില്‍ മോചിതരാകുമെന്ന് റോയല്‍ ഒമാന്‍ പോലീസിന്റെ (ആര്‍.ഒ.പി) ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

 

Latest News