കൊച്ചി- ആലുവയില്‍ ജ്യേഷ്ഠനെ കിടപ്പുമുറിയില്‍ വെടിവച്ച് കൊലപ്പെടുത്തിയ അനുജന്‍ അറസ്റ്റില്‍. കീഴ്മാട് എടയപ്പുറം സബ് കനാല്‍ റോഡില്‍ തൈപ്പറമ്പില്‍ വീട്ടില്‍ തോമസ് (46) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ജേഷ്ഠനായ പോള്‍സനാണ് (48) വെടിയേറ്റ് മരിച്ചത്. പ്രതി ഹൈക്കോടതി സെക്ഷന്‍ ഓഫിസറാണ്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
പാര്‍ക്കിങ്ങിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തോമസിന്റെ ബൈക്ക് രാവിലെ പോള്‍സണ്‍ അടിച്ചു തകര്‍ത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോള്‍സനെതിരെ തോമസ് കേസ് കൊടുത്തിരുന്നു. തുടര്‍ന്ന് പോള്‍സന്‍ തോമസിനെതിരെ ഭീഷണി മുഴക്കി. ഇതിന്റെ വൈരാഗ്യത്താല്‍ ബഡ് റൂമില്‍ അതിക്രമിച്ചു കയറി എയര്‍ഗണ്‍ കൊണ്ട് വെടിയുതിര്‍ക്കുകയായിരുന്നു. തോമസ് തന്നെയാണ് വിവരം പൊലീസിനെഅറിയിച്ചത്.ഇരുവരും പിതാവിനൊപ്പം ഒരു വീട്ടിലാണ് താമസം.
പ്രതിയുമായി പോലീസ് സംഭവം നടന്ന വീട്ടിലെത്തി തെളിവെടുപ്പ് നടത്തി. എയര്‍ഗണ്‍ വീട്ടില്‍ നിന്നും കണ്ടെടുത്തു. വിരലടയാള വിദഗ്ദരും, ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ മേല്‍നോട്ടത്തില്‍ ഡി വൈ എസ് പി പി.പ്രസാദ്, ഇന്‍സ്‌പെക്ടര്‍ വി.ആര്‍.സുനില്‍ എന്നിവരുടെ നേതൃത്വത്തില്‍ ആണ് അന്വേഷണം.